താമരശേരിയിലെ ഫ്രഷ് കട്ട് മാലിന്യ സംസ്കരണ കേന്ദ്രം ജനവാസ കേന്ദ്രത്തിൽ നിന്ന് മാറ്റുവാൻ തീരുമാനമായി. പുതിയ സ്ഥലം കണ്ടെത്തുന്നതിന് സർക്കാരിന്റെ ഭാഗത്തുനിന്നും ആവശ്യമായ സഹായങ്ങൾ ലഭിക്കുമെന്ന് പി.കെ.
ഫിറോസ് എംഎൽഎ വ്യക്തമാക്കി. സ്ഥാപനം മറ്റ് സ്ഥലത്തേക്ക് മാറ്റുന്നതിന് കമ്പനി അധികൃതർ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ അന്തിമ ഉത്തരവ് വരുന്നത് വരെ കമ്പനിയുടെ പ്രവർത്തനം ഉണ്ടാകില്ലെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും പി.കെ. ഫിറോസ് അറിയിച്ചു.
മലിനീകരണ നിയന്ത്രണ ബോർഡിന്റെ സ്റ്റോപ്പ് മെമ്മോ ഹൈക്കോടതി കഴിഞ്ഞ ദിവസമാണ് സ്റ്റേ ചെയ്തത്. സ്റ്റോപ്പ് മെമ്മോയ്ക്കെതിരെ സ്ഥാപനം നൽകിയ അപ്പീലിനെ തുടർന്നായിരുന്നു കോടതിയുടെ നടപടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

