ആരുടെയും മുഖം നോക്കാതെ തനിക്ക് പറയാനുള്ളത് വ്യക്തമാക്കാൻ ആർജവമുള്ള എഴുത്തുകാരനാണ് ടി. പദ്മനാഭൻ എന്ന് മുഖ്യമന്ത്രി വി.ഡി.
സതീശൻ അഭിപ്രായപ്പെട്ടു. കൊച്ചി കലൂർ റിന്യൂവൽ സെന്ററിൽ സത്യദീപം വാരികയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനവും കർദിനാൾ മാർ ജോസഫ് പാറേക്കാട്ടിലിന്റെ പേരിലുള്ള സത്യദീപം സാഹിത്യപുരസ്കാര സമർപ്പണവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവിതത്തെ തികച്ചും വേറിട്ട കാഴ്ചപ്പാടുകളോടെ സമീപിച്ച കഥാകാരനാണ് പദ്മനാഭൻ.
അദ്ദേഹത്തിന് അവാർഡ് സമ്മാനിക്കാൻ സാധിച്ചതിലൂടെ താനും ആദരിക്കപ്പെടുകയാണ്. സത്യദീപത്തിന്റെ ശതാബ്ദി ഒരു ചരിത്ര മുഹൂർത്തമാണ്.
സ്വന്തം നിലപാടുകൾ പൂർണ്ണ സ്വാതന്ത്ര്യത്തോടെ പ്രഖ്യാപിക്കാൻ സത്യദീപത്തിന് സാധിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന സാഹിത്യപുരസ്കാരം സാഹിത്യകാരൻ ടി.
പദ്മനാഭന് മുഖ്യമന്ത്രി സമ്മാനിച്ചു. ചടങ്ങിൽ സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ അധ്യക്ഷത വഹിച്ചു.
കേരളത്തിന്റെ പൊതുമണ്ഡലങ്ങളിൽ ക്രൈസ്തവ സംസ്കാരം തിളക്കം മായാതെ തലമുറകളിലേക്ക് പകരാൻ സത്യദീപം പോലുള്ള പ്രസിദ്ധീകരണങ്ങൾക്ക് സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കേരള സഭയുടെ പീഠത്തിൽ വച്ച വിളക്കാണ് നൂറു വർഷം പൂർത്തിയാക്കുന്ന സത്യദീപമെന്നും മാർ റാഫേൽ തട്ടിൽ വിശേഷിപ്പിച്ചു.
ചടങ്ങിൽ ജസ്റ്റീസ് കുര്യൻ ജോസഫ് ആമുഖ പ്രഭാഷണം നടത്തി. ഗ്രന്ഥപ്പുര ഡോട്ട് ഓർഗ് എറണാകുളം സെന്ററിൽ ഡിജിറ്റൈസ് ചെയ്തു തുടങ്ങിയ പുരാതന പുസ്തകങ്ങളുടെയും രേഖകളുടെയും പ്രകാശനം മന്ത്രി റോജി എം.
ജോൺ നിർവഹിച്ചു. സത്യദീപം ശതാബ്ദി പതിപ്പ് ഹൈബി ഈഡൻ എംപി പ്രകാശനം ചെയ്തു.
എംഎൽഎമാരായ ടി.ജെ. വിനോദ്, മനോജ് മൂത്തേടൻ, അതിരൂപത വികാരി ജനറാൾ ഫാ.
ഡോ. ജിമ്മി പൂച്ചക്കാട്ട്, പ്രഫ.
എം. തോമസ് മാത്യു, സത്യദീപം ചീഫ് എഡിറ്റർ ഫാ.
മാർട്ടിൻ എടയന്ത്രത്ത്, വിയാനി പ്രിന്റിങ്സ് ഡയറക്ടർ ഫാ. ജസ്റ്റിൻ കൈപ്രമ്പാടൻ, എം.
ജി. അരിസ്റ്റോട്ടിൽ, പ്രസ്ബിറ്ററൽ കൗൺസിൽ സെക്രട്ടറി ഫാ.
ഡോ. കുര്യക്കോസ് മുണ്ടാടൻ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഷൈജു ആന്റണി എന്നിവർ പ്രസംഗിച്ചു.
നേരത്തെ ‘സത്യദീപം- ചരിത്രം, വർത്തമാനം’ എന്ന വിഷയത്തിൽ നടന്ന സംവാദസദസിൽ പി.എഫ്. മാത്യൂസ്, ജോണി ലൂക്കോസ്, ബോബി ജോസ് കട്ടികാട്, ഡോ.
ജോർജ് ഇരുമ്പയം, ഫാ. ഡോ.
പോൾ തേലക്കാട്ട്, ഫാ. കുര്യാക്കോസ് പുത്തൻമാനായിൽ, ഫാ.
മാത്യു കിലുക്കൻ തുടങ്ങിയവർ പങ്കെടുത്തു. 1927 ജൂലൈ മൂന്നിനാണ് സത്യദീപത്തിന്റെ ആദ്യപ്രതി പുറത്തിറങ്ങിയത്.
ഒരു ക്രൈസ്തവ പുരോഹിതന്റെ വാക്കുകളാണ് ലഭിച്ച ഏറ്റവും വലിയ പുരസ്കാരം: ടി. പദ്മനാഭൻ “ആത്മാവിന്റെ വിശുദ്ധമായ പ്രാർഥനകളാണ് അങ്ങയുടെ കഥകൾ” എന്ന ഒരു ക്രൈസ്തവ പുരോഹിതന്റെ വാക്കുകളാണ് ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ പുരസ്കാരമെന്ന് എഴുത്തുകാരൻ ടി.
പദ്മനാഭൻ പറഞ്ഞു. ലക്ഷങ്ങളുടെ പുരസ്കാരങ്ങൾ പലവട്ടം വേണ്ടെന്നുവച്ചിട്ടുണ്ട്.
അതിനേക്കാൾ ഏറെ വിലപ്പെട്ടതാണ് പ്രചോദനാത്മകമായ ആ പുരോഹിതന്റെ വാക്കുകൾ എന്ന് ഞാൻ ഇന്നും വിശ്വസിക്കുന്നു. വിക്ടർ ഹ്യൂഗോയുടെ ‘പാവങ്ങൾ’ എന്ന നോവലിലുള്ള ബിഷപ്പിന്റെ കഥാപാത്രമാണ് എന്നിൽ ക്രിസ്തുദർശനം ആദ്യം രൂപപ്പെടുത്തിയതെന്നും ടി.
പദ്മനാഭൻ കൂട്ടിച്ചേർത്തു. സത്യദീപം സാഹിത്യപുരസ്കാരം സ്വീകരിച്ച ശേഷം മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

