കനത്ത മഴയെ തുടർന്ന് ജില്ലയിൽ പ്രഖ്യാപിച്ച സാഹസിക വിനോദസഞ്ചാര നിരോധനം ലംഘിച്ച് പ്രവർത്തിച്ചതിന് ഹൈറേഞ്ചിലെ സിപ്പ് ലൈൻ ജില്ലാ ഭരണകൂടം അടപ്പിച്ചു. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ദിവസങ്ങളിലെ ഉത്തരവുകൾ അവഗണിച്ചാണ് സാഹസിക വിനോദ കേന്ദ്രം പ്രവർത്തിപ്പിച്ചത്.
ഇതേതുടർന്ന് സ്ഥാപനത്തിന്റെ ഉടമസ്ഥയായി രേഖകളിൽ ഉള്ള എം.എം. ലംബോദരന്റെ ഭാര്യക്കെതിരെ അടിമാലി പൊലീസ് കേസെടുത്തിട്ടുണ്ട്.
അടിമാലി ഇരുട്ടുകാനത്ത് പ്രവർത്തിക്കുന്ന ‘ഹൈറേഞ്ച് സിപ്പ് ലൈൻ’ എന്ന സ്ഥാപനത്തിന്റെ പ്രവർത്തനമാണ് അധികൃതർ തടഞ്ഞത്. സുരക്ഷാ മുൻകരുതലുകൾ കാറ്റിൽപ്പറത്തിയാണ് ഈ സാഹസിക വിനോദം നടത്തിവന്നിരുന്നത്.
കഴിഞ്ഞ 2025ലും സമാനമായ രീതിയിൽ നിരോധന ഉത്തരവുകൾ ലംഘിച്ച് ഈ സിപ്പ് ലൈൻ പ്രവർത്തിപ്പിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് ജില്ലാ ഭരണകൂടം കർശന നടപടി സ്വീകരിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

