കൊളംബോയിൽ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കായി തയ്യാറെടുക്കുന്ന ശുബ്മാൻ ഗിൽ നയിക്കുന്ന ഇന്ത്യൻ ടീമിനെ സഹായിക്കാൻ നാല് യുവ സ്പിന്നർമാരെ നെറ്റ് ബൗളർമാരായി ഉൾപ്പെടുത്തി. കൊളംബോയിലെ നോൺഡെസ്ക്രിപ്റ്റ്സ് ക്രിക്കറ്റ് ക്ലബ് ഗ്രൗണ്ടിൽ ആരംഭിച്ച പരിശീലന ക്യാമ്പിലാണ് ഹർഷ് ദുബെ, തനുഷ് കോടിയാൻ, വിപ്രജ് നിഗം, ശിവംഗ് കുമാർ എന്നീ സ്പിന്നർമാർ ടീമിനൊപ്പം ചേർന്നത്.
ശ്രീലങ്കയിലെ സ്പിൻ പിച്ചുകളിൽ ഇന്ത്യൻ ബാറ്റിംഗ് നിരയെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിസിസിഐയുടെ ഈ നടപടി. വിദർഭയിൽ നിന്നുള്ള ഇടങ്കയ്യൻ സ്പിൻ ഓൾറൗണ്ടറായ ഹർഷ് ദുബെ, ഈ വർഷം തുടക്കത്തിൽ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യക്കായി ഏകദിന അരങ്ങേറ്റം കുറിച്ച താരമാണ്.
മുംബൈയുടെ ഓഫ് സ്പിൻ ഓൾറൗണ്ടറായ തനുഷ് കോടിയാൻ ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനത്തിന്റെ കരുത്തിൽ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള സ്ക്വാഡിൽ ഇടംപിടിച്ചിരുന്നു. ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ് താരവും ഇന്ത്യ ‘എ’ ടീമിലെ അംഗവുമാണ് ലെഗ് സ്പിൻ ഓൾറൗണ്ടറായ വിപ്രജ് നിഗം.
മധ്യപ്രദേശിൽ നിന്നുള്ള ഇടങ്കയ്യൻ റിസ്റ്റ് സ്പിന്നറായ (ചൈനാമാൻ ബൗളർ) ശിവംഗ് കുമാർ ഐ.പി.എല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ താരമായിരുന്നു. ഓഗസ്റ്റ് 7 മുതൽ 9 വരെ നടക്കുന്ന മൂന്ന് ദിവസത്തെ പരിശീലന മത്സരത്തിന് ശേഷം ഇന്ത്യൻ ടീം ആദ്യ ടെസ്റ്റിനായി ഗാലെയിലേക്ക് തിരിക്കും.
പരമ്പരയിലെ ആദ്യ മത്സരം ഓഗസ്റ്റ് 15 മുതൽ 19 വരെ ഗാലെ അന്താരാഷ്ട്ര സ്റ്റേഡിയത്തിലും, രണ്ടാം ടെസ്റ്റ് ഓഗസ്റ്റ് 23 മുതൽ 27 വരെ കൊളംബോ എസ്.എസ്.സി ഗ്രൗണ്ടിലും നടക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

