മൊബൈൽ അനുഭവങ്ങൾ ജെമിനിയിലേക്ക് (Gemini) മാറ്റുന്നതിന്റെ ഭാഗമായി Google Assistantന്റെ പ്രവർത്തനം ഘട്ടംഘട്ടമായി അവസാനിപ്പിക്കാൻ ഗൂഗിൾ തുടക്കമിട്ടു. ഇതുസംബന്ധിച്ച് കമ്പനി ഉപയോക്താക്കൾക്ക് ഔദ്യോഗിക ഇമെയിൽ സന്ദേശം അയച്ചുതുടങ്ങി.
2026 സെപ്റ്റംബർ 4 മുതൽ അസിസ്റ്റന്റിന്റെ സേവനം പിൻവലിച്ചു തുടങ്ങുമെന്നാണ് അറിയിപ്പ്. കുറഞ്ഞത് ആഴ്ചകൾ നീളുന്ന പ്രക്രിയയിലൂടെയാകും ഇത് പൂർത്തീകരിക്കുക.
ആദ്യം ആൻഡ്രോയിഡ് ഫോണുകളെയും വെയർ ഒഎസ് (Wear OS) വാച്ചുകളെയുമാണ് ഈ മാറ്റം ബാധിക്കുക. അസിസ്റ്റന്റ് പിന്തുണയുള്ള ഇയർബഡുകളിലും ഹെഡ്ഫോണുകളിലും ഈ മാറ്റത്തിന് ശേഷം ജെമിനി അസിസ്റ്റന്റിന് പകരമാകും.
കൂടാതെ ആൻഡ്രോയിഡ് ഓട്ടോയിലെ (Android Auto) അസിസ്റ്റന്റ് പ്രവേശനത്തെയും ഇത് ബാധിക്കും. എന്നാൽ ഗൂഗിൾ ബിൽറ്റ്-ഇൻ ഉള്ള കാറുകളിലും സ്മാർട്ട് ഡിസ്പ്ലേകളിലും സ്പീക്കറുകളിലും മറ്റ് അനുയോജ്യമായ ഉപകരണങ്ങളിലും സെപ്റ്റംബർ 4 ലെ ഡെഡ്ലൈനു ശേഷവും ഗൂഗിൾ അസിസ്റ്റന്റ് തുടർന്നും ലഭ്യമാകും.
മാറ്റങ്ങൾ പൂർത്തിയാകുന്നതോടെ ആൻഡ്രോയിഡ് ഫോണുകളിൽ ‘Hey Google’ എന്ന് പറഞ്ഞോ പവർ ബട്ടൺ ലോംഗ് പ്രസ്സ് ചെയ്തോ അസിസ്റ്റന്റ് വിളിക്കുമ്പോൾ ജെമിനിയാകും പ്രവർത്തനക്ഷമമാകുക. തുടക്കത്തിൽ ചില പോരായ്മകൾ ഉണ്ടായിരുന്നെങ്കിലും ജെമിനി ഇപ്പോൾ സ്വാഭാവിക ഭാഷാ ഗ്രഹണ ശേഷിയിലും ദൈനംദിന കാര്യങ്ങളിലും മുൻഗാമിയായ അസിസ്റ്റന്റിനെക്കാൾ മികച്ച സേവനമാണ് നൽകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

