മധ്യപ്രദേശിലെ ഗുണ ജില്ലയിലെ ഗദറിൽ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയിരിക്കുന്നു. ക്ഷേത്രദർശനം കഴിഞ്ഞ് ബൈക്കിൽ സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്ന ദമ്പതികളെയാണ് അഞ്ച് പേരടങ്ങുന്ന അക്രമിസംഘം തടഞ്ഞുനിർത്തി തട്ടിക്കൊണ്ടുപോയത്.
വ്യാഴാഴ്ച രാത്രി 8 മണിയോടെയാണ് ഈ അതിക്രമം നടന്നത്. പ്രദേശത്തെ ഒരു പെട്രോൾ പമ്പിനു സമീപം വെച്ച് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികളെ ഒരു സംഘം പുരുഷന്മാർ ബലമായി തടയുകയായിരുന്നു.
തുടർന്ന് ഇവരെ അടുത്തുള്ള കാട്ടുപ്രദേശത്തേക്ക് വലിച്ചിഴച്ചുകൊണ്ട് പോയി. അവിടെവെച്ച് ദമ്പതികളുടെ കൈവശമുണ്ടായിരുന്ന പഴ്സ്, മൊബൈൽ ഫോണുകൾ, ആഭരണങ്ങൾ എന്നിവ അക്രമികൾ കവർച്ച ചെയ്തു.
ഇതിനുശേഷം കൂടുതൽ പ്രതികളെ സംഘം വിളിച്ചുവരുത്തുകയും 26 കാരിയായ യുവതിയെ ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. സംഭവസ്ഥലത്തുനിന്നും ഉയർന്ന ദമ്പതികളുടെ നിലവിളി ശബ്ദം കേട്ടെത്തിയ ഒരു വഴിയാത്രക്കാരൻ ഉടൻതന്നെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞയുടൻ പട്രോളിങ് സംഘം സ്ഥലത്തെത്തി ദമ്പതികളെ സുരക്ഷിതമായി മോചിപ്പിച്ചു. ഈ സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പ്രതികളെ പൊലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.
പിടിയിലായ എല്ലാവരുടെയും പ്രായം 30 വയസ്സിനു താഴെയാണ്. എന്നാൽ കേസിൽ ഉൾപ്പെട്ട
ഒളിവിൽ പോയ മറ്റ് രണ്ട് പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ദമ്പതികളിൽ നിന്നും നഷ്ടപ്പെട്ട
മൊബൈൽ ഫോണും പഴ്സും അടക്കമുള്ള മുഴുവൻ വസ്തുക്കളും പൊലീസ് പ്രതികളിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

