ഫോർട്ട് കൊച്ചിയിൽ സൗജന്യമായി മത്സ്യം നൽകാത്തതിനെ തുടർന്ന് വയോധികനായ മത്സ്യക്കച്ചവടക്കാരന് ക്രൂരമർദ്ദനം. തുരുത്തി സ്വദേശിയായ ഹനീഫ് (66) എന്നയാൾക്കാണ് മർദ്ദനമേറ്റത്.
തീക്കട്ട സ്വദേശിയായ ബൈജുവാണ് ഈ ആക്രമണത്തിന് പിന്നിൽ.
സൗജന്യമായി മത്സ്യം നൽകാൻ കഴിയില്ലെന്ന് വ്യക്തമാക്കിയതോടെ പ്രകോപിതനായ പ്രതി വയോധികന്റെ മുഖത്തടിക്കുകയായിരുന്നു. തുടർന്ന് നിലത്തുവീണ ഹനീഫിന്റെ തലയ്ക്ക് കരിങ്കൽ ഉപയോഗിച്ച് ഇടിക്കുകയും ചെയ്തു.
സംഭവത്തിൽ ഇരയായ ഹനീഫിന്റെ പരാതിയെ തുടർന്ന് പോലീസ് ബൈജുവിനെ ഉടൻ തന്നെ അറസ്റ്റ് ചെയ്തു. മുമ്പും നിരവധി ഗുണ്ടാ ആക്രമണ കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ ബൈജുവെന്ന് പോലീസ് വ്യക്തമാക്കി.
ഇയാൾ സ്ഥിരമായി ഭീഷണിപ്പെടുത്താറുണ്ടെന്നും ആക്രമണത്തിനിടയിൽ അമ്മയെ വരെ അസഭ്യം പറഞ്ഞെന്നും ഹനീഫ് മാധ്യമങ്ങളോട് വിശദമാക്കി. “ചുമ്മാ കൊടുക്കാൻ പറ്റുവോ, പൈസയ്ക്ക് വാങ്ങുന്നതല്ലേ” എന്ന് ചോദിച്ചായിരുന്നു മർദ്ദനം.
പൊലീസുകാരുടെ മുന്നിൽ വെച്ചും അക്രമി മദ്യപാനം തുടർന്നതായും ഹനീഫ് കൂട്ടിച്ചേർത്തു. കൊലപാതക ശ്രമം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് ബൈജുവിനെതിരെ കേസെടുത്തിരിക്കുന്നത്.
മത്സ്യബന്ധന ബോട്ടിന്റെ മോട്ടർ നശിപ്പിച്ചതടക്കമുള്ള മറ്റ് നിരവധി കേസുകളും ഇയാളുടെ പേരിലുണ്ട്. തീക്കട്ട
ബൈജു എന്ന ഇരട്ടപ്പേരിൽ അറിയപ്പെട്ടിരുന്ന ഇയാൾ കുറച്ചുകാലമായി ഒതുങ്ങിനിൽക്കുകയായിരുന്നുവെന്നാണ് പ്രദേശവാസികൾ നൽകുന്ന വിവരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

