ഉപയോക്താക്കൾക്കിടയിൽ വ്യാപകമായ പരാതിക്കിടയാക്കിയ Google Photos ആപ്പിലെ ‘ഷിമ്മർ’ (Shimmer) ഇഫക്റ്റ് ഓഫാക്കാനുള്ള പുതിയ സൗകര്യം കമ്പനി അവതരിപ്പിച്ചു. ഈ വർഷം ആദ്യം ആൻഡ്രോയിഡ് ആപ്പിൽ ഉൾപ്പെടുത്തിയ ഈ ഫീച്ചർ വലിയ രീതിയിലുള്ള അസൗകര്യങ്ങൾ സൃഷ്ടിക്കുന്നതായി പരാതികൾ ഉയർന്നിരുന്നു.
ചിത്രങ്ങൾ തുറക്കുമ്പോൾ ആളുകൾക്കോ വസ്തുക്കൾക്കോ ചുറ്റും കുറച്ച് സെക്കൻഡുകൾ തിളങ്ങുന്ന ഔട്ട്ലൈൻ നൽകുന്ന AI അധിഷ്ഠിത ഫീച്ചറാണ് ഷിമ്മർ. സ്റ്റിക്കറുകൾ നിർമ്മിക്കുന്നതിനോ ഫോട്ടോയിലെ പ്രധാന ഭാഗങ്ങൾ കോപ്പി ചെയ്ത് ഷെയർ ചെയ്യുന്നതിനോ വേണ്ടിയാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
എന്നാൽ ഇതിന്റെ ചലനങ്ങൾ ഉപയോക്താക്കളിൽ ചിലർക്ക് മോഷൻ സിക്ക്നെസ് ഉൾപ്പെടെയുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതായി തുടക്കം മുതലേ ആക്ഷേപമുണ്ടായിരുന്നു. ഈ പ്രശ്നത്തിന് പരിഹാരമായാണ് Google പുതിയ അപ്ഡേറ്റിലൂടെ ടോഗിൾ സംവിധാനം കൊണ്ടുവന്നിരിക്കുന്നത്.
ഷിമ്മർ ഫീച്ചർ നിർത്തലാക്കാൻ Settings > Preferences എന്ന വിഭാഗത്തിൽ ചെന്ന് “Show shimmer” എന്ന ഓപ്ഷൻ ഓഫ് ചെയ്താൽ മതിയാകും. ഇത് ഡീഫോൾട്ടായി ഓൺ ചെയ്തിരിക്കുന്നതാണ്.
ഇതോടൊപ്പം പുതിയൊരു അപ്ഡേറ്റും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജെനറേറ്റീവ് AI ഫീച്ചറുകളായ റീമിക്സ് (Remix), ഫോട്ടോ (Photo) എന്നിവ ഉപയോഗിക്കുന്നതിനായി ഫോട്ടോകൾ തിരഞ്ഞെടുക്കുമ്പോൾ നേരിട്ട് ഫോണിന്റെ ക്യാമറ ഉപയോഗിക്കാനുള്ള സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്.
പുതിയ ജനറേറ്റീവ് AI പ്രോജക്റ്റുകൾ ആരംഭിക്കുന്നതിനുള്ള ഘട്ടങ്ങൾ:
1. Google Photos തുറന്ന് Create തിരഞ്ഞെടുക്കുക.
2.
ഒരു ടെംപ്ലേറ്റ് തിരഞ്ഞെടുക്കുക.
3. ഫോട്ടോ സെലക്ഷൻ സ്ക്രീനിൽ കാണുന്ന ക്യാമറ തമ്പ് നെയിൽ ടാപ്പ് ചെയ്യുക.
4.
ഫോട്ടോ എടുക്കുക. “പെട്ടെന്നുള്ളതും താൽക്കാലികവുമായ ആവശ്യങ്ങൾക്കായി ഫോട്ടോകളോ തമാശ രൂപങ്ങളോ എടുക്കേണ്ട
സന്ദർഭങ്ങൾക്കായാണ് ഈ മാറ്റം രൂപകൽപ്പന ചെയ്തിരിക്കുന്നത്. AI എഡിറ്റിംഗിന്റെ മാന്ത്രികത വേഗത്തിൽ അനുഭവിക്കാൻ ഇത് സഹായിക്കുന്നു” എന്ന് കമ്പനി ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.
യാത്രയ്ക്കിടയിലും മറ്റും വേഗത്തിലും വ്യക്തതയോടെയും കാര്യങ്ങൾ ചെയ്യാൻ ഈ പുതിയ മാറ്റം സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

