സംസ്ഥാനത്ത് അഴിമതിക്കെതിരായ പോരാട്ടത്തിൽ യുവജനങ്ങളെ സജീവമായി പങ്കാളികളാക്കുന്നതിന്റെ ഭാഗമായി ആരംഭിക്കുന്ന ‘വിജിലൻസ് കമാൻഡോസ്’ പദ്ധതിയുടെ പ്രഥമ അംബാസഡറായി പ്രമുഖ ചലച്ചിത്ര താരം നിവിൻ പോളി ചുമതലയേൽക്കും. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് രാവിലെ 11 മണിക്ക് ശ്രീകാര്യം ലൊയോള സ്കൂളിൽ വെച്ച് നടക്കും.
ചടങ്ങിൽ മന്ത്രി രമേശ് ചെന്നിത്തലയ്ക്കൊപ്പം നടൻ നിവിൻ പോളിയും സന്നിഹിതനായിരിക്കും. മന്ത്രിയും നിവിൻ പോളിയും ചേർന്ന് സംയുക്തമായി ‘വിജിലൻസ് വിസിൽ’ മുഴക്കിക്കൊണ്ട് പദ്ധതിക്ക് തുടക്കം കുറിക്കും.
തുടർന്ന്, ചടങ്ങിൽ പങ്കെടുക്കുന്ന യുവജനങ്ങൾക്കായി നിവിൻ പോളി അഴിമതി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ചടങ്ങിൽ മന്ത്രി കെ.മുരളീധരൻ അധ്യക്ഷത വഹിക്കും.
ചടങ്ങിൽ വി.മുരളീധരൻ എംഎൽഎ അടക്കമുള്ള പ്രമുഖർ പങ്കെടുക്കും. സർക്കാർ വകുപ്പുകളിലെ അഴിമതി പൂർണ്ണമായി നിർമാർജനം ചെയ്യുക ലക്ഷ്യമിട്ട് വിജിലൻസ് ആവിഷ്കരിച്ച് നടപ്പാക്കുന്ന ‘പ്രോജക്ട് സീറോ’ യജ്ഞത്തിന്റെ ഭാഗമായാണ് യുവജനങ്ങളെക്കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള ഈ പുതിയ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

