ഉപയോക്താക്കൾക്കായി പുതിയൊരു മാറ്റവുമായി Google രംഗത്ത്. ആൻഡ്രോയിഡ് സംവിധാനത്തിലെ പ്രധാന സേവനങ്ങളിലൊന്നായ ഫൈൻഡ് ഹബ്ബിലാണ് പുതിയ ഫീച്ചർ ഉൾപ്പെടുത്തിയിരിക്കുന്നത്.
2025-ൽ ഔദ്യോഗികമായി അവതരിപ്പിച്ചെങ്കിലും, 2013 മുതൽ വിവിധ രൂപങ്ങളിൽ ആൻഡ്രോയിഡിന്റെ ഭാഗമായി ഈ സേവനം പ്രവർത്തിച്ചുവരുന്നുണ്ട്. കാലാനുസൃതമായ മാറ്റങ്ങളിലൂടെ ഉപയോക്താക്കൾക്ക് പൂർണ്ണമായി ആശ്രയിക്കാവുന്ന ഒന്നായി ഇത് മാറിക്കഴിഞ്ഞു.
എന്നാൽ ട്രാക്കിംഗ് കൃത്യത വർദ്ധിപ്പിക്കുക, സുരക്ഷ ശക്തമാക്കുക തുടങ്ങിയ നിരവധി കാര്യങ്ങളിൽ ഇനിയും പുരോഗതി കൈവരിക്കാനുണ്ട്. ഇതിനിടയിലാണ് ഫൈൻഡ് ഹബ്ബ് ഉപയോക്താക്കൾക്ക് ഏറെ ആശ്വാസകരമാകുന്ന പുതിയ ഫീച്ചർ ലഭ്യമായിരിക്കുന്നത്.
പഴയതും ഉപയോഗശൂന്യവുമായ ഉപകരണങ്ങൾ ആപ്പിൽ നിന്ന് നീക്കം ചെയ്യാൻ സഹായിക്കുന്ന “Remove from Find Hub” എന്ന പുതിയ സംവിധാനമാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. റെഡ്ഡിറ്റിൽ പ്രത്യുതപെട്ട
വിവരങ്ങൾ പ്രകാരം, ഉപയോക്താക്കൾ ഏറെ നാളായി ആവശ്യപ്പെട്ടിരുന്ന സവിശേഷതയാണിത്. വർഷങ്ങളായി ഉപയോഗിക്കാത്ത ഫോണുകളോ ടാബ്ലറ്റുകളോ നഷ്ടപ്പെട്ടുപോയ ട്രാക്കറുകളോ ലിസ്റ്റിൽ നിന്ന് ഒഴിവാക്കാൻ ഈ പുതിയ ഫീച്ചറിലൂടെ സാധിക്കും.
അതിനാൽ ഫൈൻഡ് ഹബ്ബ് ആപ്പിൽ പഴയ ഹാർഡ്വെയർ ഡിവൈസുകൾ ഉള്ളവർക്ക് പുതിയ ഓപ്ഷൻ പരിശോധിക്കാവുന്നതാണ്. ചില സന്ദർഭങ്ങളിൽ വിലപ്പെട്ട
വസ്തുക്കൾ നഷ്ടപ്പെടുമ്പോൾ കൃത്യമായ ട്രാക്കിംഗ് സംവിധാനങ്ങൾ വലിയ സഹായമാകാറുണ്ട്. നഷ്ടപ്പെട്ട
ഉപകരണങ്ങൾ എളുപ്പത്തിൽ കണ്ടെത്താൻ ഇത് സഹായിക്കും. എല്ലാ ഡിവൈസുകളിലും ട്രാക്കിംഗ് ഫീച്ചറുകൾ അന്തർലീനമായിരിക്കില്ല എന്നതിനാൽ, ഇതിനായി അനുയോജ്യമായ ഹാർഡ്വെയർ തന്നെ ഉപയോഗിക്കേണ്ടതുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

