കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജിന് സമീപമുണ്ടായ വാഹനാപകടത്തില്‍ കാലിക്കറ്റ് എഫ്സി ഫുട്ബോള്‍ താരം റിജോണ്‍ ജോസ് ദാരുണമായി മരണപ്പെട്ടു. തൃശൂര്‍ സ്വദേശിയാണ് അപകടത്തില്‍ ജീവന് നഷ്ടമായത്.
അപകടത്തില്‍ സഹതാരവും കേരളത്തിന്റെ സന്തോഷ് ട്രോഫി താരവുമായ ഗനി അഹ്മദ് നിഗം ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ രാത്രി ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടം നടന്ന ഉടന്‍ തന്നെ പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും റിജോണ്‍ ജോസ്ന്റെ ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. സൂപ്പര്‍ ലീഗ് കേരളയില്‍ കാലിക്കറ്റ് എഫ്സിയുടെ പ്രതിരോധ നിര താരമായിരുന്നു റിജോണ്‍.
കൂടാതെ, ഫോഴ്സ കൊച്ചി, എഫ്സി കേരള തുടങ്ങിയ പ്രമുഖ ക്ലബുകള്‍ക്കായും താരം പന്തുതട്ടിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

