സംസ്ഥാനത്ത് എയിംസ് (AIIMS) സ്ഥാപിക്കുന്നതിനുള്ള നടപികൾ വേഗത്തിലാക്കാൻ കേരളം കേന്ദ്രത്തിൽ സമ്മർദ്ദം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി ആരോഗ്യ മന്ത്രി കെ മുരളീധരൻ നാളെ വൈകിട്ട് ഡൽഹിയിലെത്തി കേന്ദ്ര ആരോഗ്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.
തിരുവനന്തപുരത്തെയും സംസ്ഥാനത്തെ പുതിയ മെഡിക്കൽ കോളേജിനെയും സംബന്ധിച്ചുള്ള സുപ്രധാന കാര്യങ്ങൾ ചർച്ചയിൽ കടന്നുവരുമെന്നാണ് വിവരം. എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട
സമഗ്രമായ പദ്ധതി രേഖ തയ്യാറാക്കുന്നതിനായി ആരോഗ്യ മന്ത്രി കെ.മുരളീധരൻ നേരത്തെ പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൊരട്ടി, കുന്നംകുളം, വൈക്കം, പിറവം, കോഴിക്കോട്, തൃക്കരിപ്പൂർ, കാസർകോട്, പെരുവ (കോട്ടയം) തുടങ്ങിയ പ്രദേശങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള സാധ്യതകളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്.
സംസ്ഥാനത്തിന്റെ എയിംസ് അനുമതിക്കായുള്ള ആവശ്യം തികച്ചും ന്യായമാണെന്നാണ് മുൻപ് ഈ വിഷയം ഉന്നയിച്ചപ്പോൾ കേന്ദ്ര മന്ത്രി ജെ പി നദ്ദ പ്രതികരിച്ചിട്ടുള്ളത്. മന്ത്രി കെ മുരളീധരന്റെ നാളത്തെ ഡൽഹി സന്ദർശനം കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

