കൊച്ചിയിലെ തൃക്കാക്കര എന്‍ജിഒ ക്വാര്‍ട്ടേഴ്സിന് സമീപം റോഡിൽ വെച്ച് ബൈക്ക് യാത്രികരായ യുവാക്കൾക്ക് നേരെ കാറിലെത്തിയ സംഘത്തിന്റെ ക്രൂരമായ മർദ്ദനം. ജൂലൈ 26, 2026 പുലര്‍ച്ചെ രണ്ട് മണിയോടെയാണ് നാടിനെ ഞെട്ടിച്ച ഈ അതിക്രമം അരങ്ങേറിയത്.
അക്രമണത്തിൽ വാഴക്കാല സ്വദേശികളായ മുഹമ്മദ് ഷാഫി (24), പ്രവീൺ കുമാർ, നിസാം എന്നിവര്‍ക്ക് സാരമായ പരിക്കുകൾ ഏറ്റിട്ടുണ്ട്. മുന്നിൽ പോയ കാറിന് സൈഡ് നല്‍കാത്തതിലുള്ള വിരോധമാണ് ഈ ക്രൂരമായ കയ്യേറ്റത്തിന് കാരമെന്ന് ആക്രമണത്തിനിരയായ യുവാക്കൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും മറ്റ് ദൃശ്യങ്ങളും ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്. കാറിലെത്തിയ പ്രതികൾ യാതൊരു ദാക്ഷിണ്യവുമില്ലാതെ നടുറോഡിൽ വെച്ച് യുവാക്കളെ തല്ലിച്ചതയ്ക്കുകയായിരുന്നു.
പ്രതികൾ കയ്യിൽ ധരിച്ചിരുന്ന ഇടിവള ഉപയോഗിച്ച് യുവാക്കളുടെ മുഖത്തടിക്കുകയും ശരീരമാസകലം ക്രൂരമായി ചവിട്ടി പരിക്കേൽപ്പിക്കുകയും ചെയ്തു. ഈ നൃശംസമായ മർദ്ദനത്തിൽ പരിക്കേറ്റ ഒരു യുവാവിന്റെ താടിയെല്ല് തകരുകയും പല്ലുകൾക്ക് ഇളക്കം സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
തലയ്ക്കു ഗുരുതരമായി പരുക്കേറ്റ പ്രവീൺ കുമാർ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ തൃക്കാക്കര പൊലീസ് യുവാക്കളുടെ മൊഴി രേഖപ്പെടുത്തുകയും ഒളിവിൽ പോയ പ്രതികൾക്കായുള്ള ഊർജ്ജിതമായ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

