കനത്ത പ്രതിഷേധങ്ങൾ നിലനിൽക്കെയും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഒറ്റരാത്രികൊണ്ട് വർധിച്ചത് പത്ത് ലക്ഷത്തിലധികം ഫോളോവേഴ്സ്. പരീക്ഷാ ക്രമക്കേടുകൾ തടയുന്നതിനുള്ള നടപടികളെക്കുറിച്ച് വ്യാഴാഴ്ച രാത്രി അദ്ദേഹം പങ്കുവെച്ച സെൽഫി വീഡിയോക്ക് പിന്നാലെയാണ് ഫോളോവേഴ്സിന്റെ എണ്ണത്തിൽ വൻ കുതിപ്പുണ്ടായത്.
ഇതോടെ അദ്ദേഹത്തിന്റെ ആകെ ഇൻസ്റ്റഗ്രാം ഫോളോവേഴ്സിന്റെ എണ്ണം 102 മില്യൺ അതായത് 10.20 കോടി പിന്നിട്ടു. തന്റെ വീഡിയോക്ക് ലഭിച്ച വലിയ ജനപ്രീതി ചൂണ്ടിക്കാണിച്ചാണ് കേന്ദ്രമന്ത്രിസഭാ യോഗത്തിൽ പ്രധാനമന്ത്രി മന്ത്രിമാർക്കും എംപിമാർക്കും പുതിയ നിർദേശങ്ങൾ നൽകിയത്.
യുവാക്കളിലേക്ക് നേരിട്ട് ഇറങ്ങിച്ചെല്ലാൻ എക്സ് പ്ലാറ്റ്ഫോമിനേക്കാൾ ഇൻസ്റ്റഗ്രാം ആണ് കൂടുതൽ ഫലപ്രദമെന്ന് അദ്ദേഹം യോഗത്തിൽ വ്യക്തമാക്കി. സർക്കാരിന്റെ വികസന വിവരങ്ങൾ കേവലം പങ്കുവെക്കുന്നതിന് പകരം റീലുകളും തത്സമയ സംവാദങ്ങളും വഴി പുതിയ തലമുറയുമായി നേരിട്ട് ബന്ധം സ്ഥാപിക്കാൻ മന്ത്രിമാരോടും എംപിമാരോടും അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

