കരിങ്കടലിൽ റഷ്യൻ തീരത്തിന് സമീപം വാണിജ്യ കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു. എം വി ഒമോർഫി എന്ന കപ്പലാണ് ആക്രമണത്തിന് ഇരയായത്.
ജൂലൈ 18 നാണ് ഈ സംഭവം നടന്നിട്ടുള്ളത് എന്ന് ഔദ്യോഗിക വിവരങ്ങൾ വ്യക്തമാക്കുന്നു. ആക്രമണം നടക്കുന്ന സമയത്ത് ആകെ മൂന്ന് ഇന്ത്യക്കാരാണ് ഈ കപ്പലിൽ ഉണ്ടായിരുന്നത് എന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ തന്നെ റഷ്യയിലെ ഇന്ത്യൻ മിഷൻ അധികൃതരുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കൂടാതെ, ബാധിക്കപ്പെട്ട
കുടുംബത്തിന് സാധ്യമായ എല്ലാ സഹായങ്ങളും എത്തിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. വാണിജ്യ കപ്പലുകളെ ലക്ഷ്യമിട്ടുളള ഇത്തരം നടപടികൾ നിരപരാധികളായ ജീവനക്കാരുടെ ജീവൻ വലിയ രീതിയിൽ അപകടത്തിലാക്കുന്നതാണെന്നും വിലയിരുത്തപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

