കോഴിക്കോട് ജില്ലയിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ പുതിയ പ്രതിസന്ധി. എംകോം ഫലം പ്രസിദ്ധീകരിക്കുന്നതിനു മുൻപ് ബിഎഡ് പ്രവേശനത്തിനുള്ള അപേക്ഷാ തീയതി അവസാനിക്കുമെന്ന ആശങ്കയിലാണ് വിദ്യാർഥികൾ.
കാലിക്കറ്റ് സർവകലാശാലയുടെ കീഴിൽ സാധാരണയായി എല്ലാ വിഷയങ്ങൾക്കും ബിഎഡ് പ്രവേശനത്തിന് ബിരുദമാണ് യോഗ്യതയെങ്കിലും, കൊമേഴ്സ് വിഭാഗത്തിൽ ബിഎഡ് പ്രവേശനം നേടാൻ ബിരുദാനന്തര ബിരുദം നിർബന്ധമാണ്. പല വർഷങ്ങളിലും കൊമേഴ്സ് ബിഎഡ് പ്രവേശനത്തിനായി പ്രത്യേകമായി അപേക്ഷ ക്ഷണിക്കാറുണ്ടായിരുന്നുവെങ്കിലും, ഇത്തവണ എല്ലാ വിഷയങ്ങളിലെയും ബിഎഡ് പ്രവേശന നടപടികൾ ഒരുമിച്ച് ആരംഭിക്കുകയാണുണ്ടായത്.
2026 ജൂലൈയിൽ എംകോം അവസാന സെമസ്റ്റർ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്ന വിദ്യാർഥികളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. ഇതിനിടയിൽ മെയ് അവസാനവാരമാണ് ബിഎഡ് പ്രവേശനത്തിനുള്ള വിജ്ഞാപനം പുറത്തിറങ്ങിയത്.
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഈ ആഴ്ച അവസാനിക്കുകയാണ്. എന്നാൽ എംകോം പരീക്ഷാഫലം പുറത്തുവരാൻ ഇനിയും മൂന്നാഴ്ചയോളം സമയം വേണ്ടിവരുമെന്നിരിക്കെ, വിദ്യാർഥികൾക്ക് ഒരു വർഷം നഷ്ടപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്.
എംകോം ഫലം പ്രസിദ്ധീകരിച്ചതിനു ശേഷം കൊമേഴ്സ് വിദ്യാർഥികൾക്ക് അപേക്ഷ സമർപ്പിക്കാൻ പ്രത്യേക അവസരം നൽകണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ സർവകലാശാലാ റജിസ്ട്രാർക്കും ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

