മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ ആദ്യമായി അഭിനയിക്കുന്ന ‘തുടക്കം’ എന്ന സിനിമയുടെ ആദ്യ ഗാനത്തിന്റെ സ്റ്റുഡിയോ വെർഷൻ പുറത്തിറങ്ങി. കെ.എസ്.
ചിത്ര ആലപിച്ച ഈ ഗാനം റെക്കോർഡ് ചെയ്യുന്ന വേളയിൽ സുചിത്ര മോഹൻലാലും സന്നിഹിതയായിരുന്നു. പ്രമുഖ സംഗീത സംവിധായകൻ ജേക്സ് ബിജോയ് ഈണം പകർന്ന ‘തളിരോർമ’ എന്ന ഗാനം ഇതിനോടകം തന്നെ സംഗീതാസ്വാദകർ ഏറ്റെടുത്തു കഴിഞ്ഞു.
പ്രശസ്ത ഗാനരചയിതാവ് ജോയ് പോൾ ആണ് ഈ ഗാനത്തിന് വരികൾ കുറിച്ചിരിക്കുന്നത്. ഗാനത്തിന്റെ വീഡിയോയ്ക്ക് താഴെ ഗായിക ചിത്രയോടുള്ള സ്നേഹവും ആരാധനയും പ്രകടിപ്പിച്ച് നിരവധി കമന്റുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്.
ആശിർവ്വാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടക്കം. മകൾക്കൊപ്പം മോഹൻലാലും ഈ ചിത്രത്തിൽ ഒരു നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ചിത്രം വരും ഓഗസ്റ്റ് ഏഴിന് തിയറ്ററുകളിലെത്തും. ഒരു മലയോര ഗ്രാമത്തിലെ സാധാരണ കുടുംബ പശ്ചാത്തലത്തിലൂടെയാണ് സംവിധായകൻ ജൂഡ് ആന്റണി ജോസഫ് ഈ കഥ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത്.
ഡോ. എമിൽ വിൻസന്റും ഡോ.
അനീഷ ആന്റണിയും എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ് ആയ ചിത്രത്തിൽ ആശിഷ് ജോ ആന്റണി, ബോബി കുര്യൻ, ഗണേഷ് കുമാർ, സായ് കുമാർ, മനോജ് കെ. ജയൻ, ദിനേശ് പ്രഭാകർ, ജാഫർ ഇടുക്കി, കോട്ടയം രമേഷ്, ജിബിൻ ഗോപിനാഥ്, ശിവദാസ് കണ്ണൂർ, ജയ്സ് ജോസ്, ജയാക്കുറുപ്പ്, അശ്വിനി വിജയൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്.
ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ് എന്നിവരാണ് സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. ചിത്രത്തിന്റെ അണിയറപ്രവർത്തകർ: സംഗീതം – ജെയ്ക്ക് ബിജോയ്സ്, ഛായാഗ്രഹണം – അഖിൽ ജോർജ്, ജോമോൻ ടി.
ജോൺ, എഡിറ്റിംഗ് – ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈൻ – സന്തോഷ് രാമൻ, മേക്കപ്പ് – ജിതേഷ് പൊയ്യ, കോസ്റ്റ്യം ഡിസൈൻ – അരുൺ മനോഹർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – സൈലക്സ് എബ്രഹാം, ഫിനാൻസ് കൺട്രോളർ – മനോഹരൻ കെ. പയ്യന്നൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – വിനോദ് ശേഖർ, ശ്രീക്കുട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ – ബിജു തോമസ്, പി.ആര്.ഒ – വാഴൂർ ജോസ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

