ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ജന്തര്‍മന്തറില്‍ വിദ്യാര്‍ഥി പ്രക്ഷോഭം തുടരുന്നതിനിടയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അര്‍ധരാത്രിയില്‍ വിഡിയോ സന്ദേശവുമായി രംഗത്തെത്തിയത്. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നാണ് മോദി വിഡിയോയിലൂടെ ഉറപ്പുനല്‍കിയിരിക്കുന്നത്.
എന്നാല്‍ ഇതിനുപിന്നാലെ പ്രധാനമന്ത്രിയുടെ വിഡിയോയെ വിമര്‍ശിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി. വിദ്യാര്‍ഥികളുടെ ബുദ്ധിയെ അപമാനിക്കരുതെന്നാണ് രാഹുലിന്റെ വിമർശനം.
22 ലക്ഷം വിദ്യാര്‍ഥികള്‍ക്കായി ഏറ്റവും വേഗത്തില്‍ പരീക്ഷകള്‍ സംഘടിപ്പിക്കാന്‍ സര്‍ക്കാരിന്റെ മുഴുവന്‍ സംവിധാനവും ഉപയോഗിക്കുമെന്നാണ് മോദി വിഡിയോയിലൂടെ പറയുന്നത്. പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ച കേസുകളില്‍ ഫാസ്റ്റ് ട്രാക്ക് കോടതികള്‍ രൂപീകരിച്ച് കര്‍ശന ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ അര്‍ധരാത്രി മോദി പുറത്തുവിട്ട വിഡിയോ പ്രഹസനമാണെന്നാണ് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തിയത്.
പരിതാപകരമായ അര്‍ധരാത്രി വിഡിയോയാണ് പ്രധാനമന്ത്രി പങ്കുവെച്ചിരിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു. വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് രാജിവയ്ക്കുക, വിദ്യാര്‍ഥികളെ മര്‍ദിച്ചവര്‍ക്കെതിരെ നടപടിയെടുക്കുക, മാപ്പ് പറയുക തുടങ്ങി മൂന്ന് ആവശ്യങ്ങളാണ് രാഹുല്‍ ഗാന്ധി മുന്നോട്ട് വെച്ചിരിക്കുന്നത്.
അതേസമയം നീറ്റ് പരീക്ഷാ ക്രമക്കേടില്‍ കേന്ദ്രത്തിന് എതിരെ 26 ദിവസമായി തുടരുന്ന നിരാഹാര സമരം സോനം വാങ്ചുക് അവസാനിപ്പിച്ചു. രാജ്യവ്യാപകമായി പ്രതിഷേധം പടര്‍ന്നുപിടിച്ചതോടെ സമരം ശമിപ്പിക്കാന്‍ തിരക്കിട്ട
നീക്കങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. നിഷ്പക്ഷ വേദിയില്‍ ചര്‍ച്ചയാകാമെന്ന സമരക്കാരുടെ നിര്‍ദേശം കേന്ദ്രം അംഗീകരിച്ചു.
നിര്‍ണായക കൂടിക്കാഴ്ച ഇന്ന് ഉച്ചയ്ക്ക് 12.30ന് ഡല്‍ഹി കണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ നടക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

