മലയാള സിനിമാ ലോകത്ത് വലിയ ചർച്ചയായി മാറിയ പുതിയ ചിത്രമാണ് ‘പ്ലൂട്ടോ’. ചിത്രത്തിന്റെ പുതിയ ട്രെയിലർ ഇപ്പോൾ ഔദ്യോഗികമായി പുറത്തുവന്നിട്ടുണ്ട്.
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുന്ന നിരവധി മുഹൂർത്തങ്ങൾ കോർത്തിണക്കിയാണ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്. ഏലിയന്റെ സൂപ്പർ പവറുകൾ എന്താണെന്ന് കണ്ടെത്താൻ ശ്രമിക്കുന്ന നീരജ് മാധവും, തികച്ചും വ്യത്യസ്തമായ ഏലിയൻ ഗെറ്റപ്പിലെത്തുന്ന അൽത്താഫ് സലീമും ചിത്രത്തിൽ ഉടനീളം തികഞ്ഞ ഹാസ്യം സമ്മാനിക്കുമെന്നാണ് സൂചന.
ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ റെജു കുമാറും രശ്മി റെജുവും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ആദിത്യൻ ചന്ദ്രശേഖറാണ്. നീരജ് മാധവിനും അൽത്താഫ് സലീമിനും പുറമെ അജു വർഗീസ്, ആർഷ ബൈജു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
ഇതിൽ അജു വർഗീസിന്റെ വിത്യസ്തമായ മേക്കോവർ ഇതിനോടകം തന്നെ സിനിമാപ്രേമികൾക്കിടയിൽ കൗതുകമുണർത്തിയിട്ടുണ്ട്. ചിത്രത്തിന്റെ റിലീസ് തീയതിയും അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചിട്ടുണ്ട്.
ചിത്രം 2026 ജൂലൈ 30-ന് തിയേറ്ററുകളിലെത്തും. സുബിൻ ടാർസൻ, ദിനേശ് പ്രഭാകർ, വിനീത് തട്ടിൽ, നിഹാൽ നിസാം, സഹീർ മുഹമ്മദ്, നിംന ഫാത്തിമി, സച്ചിൻ, തുഷാര പിള്ള, വിപിൻ അറ്റ്ലി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് നിയാസ് മുഹമ്മദാണ്. വിഷ്ണു ശർമ്മയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.
എഡിറ്റിംഗ് സനത് ശിവരാജും സംഗീതം അർക്കാഡോയും നിർവ്വഹിക്കുന്നു. ചിത്രത്തിന്റെ വിതരണാവകാശത്തിലും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
കേരളത്തിലെ വിതരണാവകാശം സെഞ്ച്വറി ഫിലിംസ് സ്വന്തമാക്കിയപ്പോൾ, ജിസിസി മേഖലയിൽ ട്രൂത്ത് ഗ്ലോബൽ ഫിലിംസും ജിസിസി ഒഴികെയുള്ള മറ്റ് വിദേശ രാജ്യങ്ങളിൽ ബെർക്ഷെയർ ഡ്രീം ഹൗസുമാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. വി.എഫ്.എക്സ് രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ വിഷ്വൽ ഇഫക്റ്റ്സ് കൈകാര്യം ചെയ്തിരിക്കുന്നത് ഫ്ലൈയിംഗ് പ്ലൂട്ടോയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

