പ്രമുഖ ചലച്ചിത്ര താരം ടൊവിനോ തോമസിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ രംഗത്ത്. ഇരിങ്ങാലക്കുട
ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ പ്രകടനമായി എത്തിയാണ് നടന് പിന്തുണ അറിയിച്ചത്. ഡൽഹി കർഷക സമരത്തെ പിന്തുണച്ചതുമായി ബന്ധപ്പെട്ട് യുവമോർച്ച പ്രവർത്തകർ നടന്റെ വസതിക്ക് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
ഈ സംഭവത്തിന് പിന്നാലെയാണ് ഡിവൈഎഫ്ഐ പ്രവർത്തകർ പിന്തുണയുമായി എത്തിയത്. അതേസമയം, കേരളത്തിലെ പിഎസ്സി റാങ്ക് ഹോൾഡർമാർ മണ്ണ് വാരിത്തിന്ന് പ്രതിഷേധിച്ചിട്ടും സംസ്ഥാനത്തെ നഴ്സുമാർ മാസങ്ങളോളം സമരങ്ങൾ നടത്തിയിട്ടും പ്രതികരിക്കാത്തയാളാണ് ടൊവിനോ എന്ന് പ്രതിഷേധക്കാർ ആരോപിച്ചു.
രാഷ്ട്രീയമില്ലെന്ന് അവകാശപ്പെടുന്ന നടൻ വീണ്ടും രാഷ്ട്രീയം നോക്കി പ്രവർത്തിക്കുന്നുവെന്നും ഇവർ കുറ്റപ്പെടുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

