കൊച്ചിയിലും കോഴിക്കോട്ടുമുള്ള കോറോ ഹെൽത്ത് ഓഫീസുകളിൽ നിന്ന് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട സംഭവത്തിൽ അന്തിമ തീരുമാനമായി.
കമ്പനി അധികൃതരുമായി നടത്തിയ ചർച്ചകൾക്ക് ഒടുവിലാണ് നിർണായകമായ തീരുമാനങ്ങൾ ഉണ്ടായതെന്ന് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു. പിരിച്ചുവിടൽ നടപടി നേരിട്ട
ജീവനക്കാർക്ക് അഞ്ച് മാസത്തെ ശമ്പളം അധികമായി നൽകാൻ കമ്പനി തയ്യാറായിട്ടുണ്ട്. നേരത്തെ നൽകിയ രണ്ട് മാസത്തെ ശമ്പളത്തിന് പുറമെയാണിത്.
ഈ തുക ഈ മാസം 26-ാം തീയതിക്ക് മുൻപായി ജീവനക്കാരുടെ അക്കൗണ്ടുകളിൽ ലഭ്യമാക്കും. ഇതിനുപുറമെ, ജീവനക്കാർക്ക് പുതിയ തൊഴിലവസരങ്ങൾ കണ്ടെത്തുന്നതിന് ആവശ്യമായ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്, ലീവിങ് സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകൾ കമ്പനി നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ ചർച്ചകളിൽ പങ്കെടുത്തു. സർക്കാരിന്റെ ഇടപെടലിലൂടെ ലഭിച്ച ഈ പരിഹാരത്തിൽ തൃപ്തരാണെന്ന് ജീവനക്കാർ പ്രതികരിച്ചു.
“കിട്ടാവുന്നതിൽ ഏറ്റവും നല്ല പരിഹാരമാണ് ലഭിച്ചത്. സർക്കാരിന്റെ ഇച്ഛാശക്തിയുടേതാണ് തീരുമാനം.
അഞ്ച് മാസത്തെ ശമ്പളം കൊണ്ട് മറ്റു ജോലികൾക്ക് നോക്കാൻ ഞങ്ങൾക്ക് സമയം കിട്ടുന്നുവെന്ന് തൊഴിലാളികൾ പറഞ്ഞു.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

