കോറോ ഹെൽത്ത് ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടലുമായി ബന്ധപ്പെട്ട് ഉയർന്ന തർക്കങ്ങളിൽ സമവായം. തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് നിർണ്ണായക തീരുമാനങ്ങൾ കൈക്കൊണ്ടത്.
ചർച്ചയുടെ അടിസ്ഥാനത്തിൽ, പിരിച്ചുവിടപ്പെട്ട ജീവനക്കാർക്ക് അഞ്ച് മാസത്തെ അധിക ആനുകൂല്യം കൂടി നൽകാൻ കമ്പനി മാനേജ്മെന്റ് സന്നദ്ധത അറിയിച്ചു.
നിലവിൽ നൽകാൻ തീരുമാനിച്ച രണ്ട് മാസത്തെ ശമ്പളത്തിന് പുറമെയാണിത്. ഇതോടെ ആകെ ഏഴ് മാസത്തെ നഷ്ടപരിഹാരം ജീവനക്കാർക്ക് ലഭിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ വ്യക്തമാക്കി.
നഷ്ടപരിഹാരത്തുക ഈ മാസം 26-ന് മുൻപായി ജീവനക്കാരുടെ അക്കൗണ്ടുകളിൽ ലഭ്യമാക്കുമെന്ന് മാനേജ്മെന്റ് ഉറപ്പുനൽകി. ഇതിനു പുറമെ, ജീവനക്കാരുടെ അനുഭവസാക്ഷ്യപത്രം (Experience Certificate) ഉൾപ്പെടെയുള്ള രേഖകൾ സമയബന്ധിതമായി കൈമാറാനും ധാരണയായിട്ടുണ്ട്.
കൂടാതെ, മറ്റ് സംസ്ഥാനങ്ങളിലെ തൊഴിൽ അവസരങ്ങൾ ജീവനക്കാർക്ക് ലഭ്യമാക്കുമെന്നും കമ്പനി അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

