പെരുമ്പാവൂർ പരിധിയിൽ മോഷണശ്രമത്തിനിടെ വീട്ടമ്മയോട് ലൈംഗികാതിക്രമം കാണിച്ച പ്രതിയെ പോലീസ് പിടികൂടി. കോതമംഗലം നെല്ലിക്കുഴി ചിരട്ടക്കുടി സ്വദേശി എബിൻ ടോമി (27) ആണ് പോലീസിന്റെ പിടിയിലായത്.
പത്താം തീയതി വൈകുന്നേരം കാരാട്ടുപള്ളിക്കരയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആളില്ലാത്ത സമയം നോക്കി വീട്ടിൽ അതിക്രമിച്ച് കടന്ന പ്രതി, അലമാരയുടെ പൂട്ട് തകർത്ത് മോഷണത്തിന് ശ്രമിക്കുകയായിരുന്നു.
ഇതിനിടെ വീട്ടമ്മ തിരിച്ചെത്തിയപ്പോൾ ഒളിച്ചിരുന്ന ഇയാൾ അവരെ ആക്രമിക്കുകയും ലൈംഗികാതിക്രമത്തിന് മുതിരുകയുമായിരുന്നു. പ്രതി എത്തിയത് വാഴക്കുളം സ്റ്റേഷൻ പരിധിയിൽ നിന്ന് മോഷ്ടിച്ചെടുത്ത ഇരുചക്രവാഹനത്തിലാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.
വീട്ടമ്മയുടെ നിലവിളികേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെ പ്രതി സംഭവസ്ഥലത്ത് നിന്നും കടന്നുകളഞ്ഞു. തുടർന്ന് നടത്തിയ സമഗ്രമായ അന്വേഷണത്തിനൊടുവിലാണ് ഇയാളെ പോലീസ് വലയിലാക്കിയത്.
സമാനമായ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ വ്യക്തിയാണ് പിടിയിലായ എബിൻ ടോമി. പെരുമ്പാവൂർ, കോടനാട്, കുറുപ്പംപടി, കോതമംഗലം, വാഴക്കുളം, പൂവ്വാർ മുട്ടം, ആലപ്പുഴ നോർത്ത് എന്നീ പോലീസ് സ്റ്റേഷനുകളിലായി പത്തിലേറെ കേസുകൾ ഇയാൾക്കെതിരെയുണ്ട്.
ലൈംഗികാതിക്രമ ശ്രമം ഉൾപ്പെടെയുള്ള ഗൗരവകരമായ വകുപ്പുകൾ ചുമത്തിയാണ് പ്രതിക്കെതിരെ പെരുമ്പാവൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

