ഇന്ത്യയിലേക്ക് പാകിസ്ഥാൻ ക്രിക്കറ്റ് ടീം അംഗങ്ങൾ ലഹരി വസ്തുക്കൾ കടത്തിയെന്ന ഗുരുതര ആരോപണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ മുൻ അണ്ടർ സെക്രട്ടറി ആർവിഎസ് മണി രംഗത്തെത്തി. 2006 മുതൽ 2010 വരെയുള്ള കാലയളവിൽ മന്ത്രാലയത്തിൽ സേവനമനുഷ്ഠിച്ച വ്യക്തിയാണ് അദ്ദേഹം.
ആർവിഎസ് മണിയുടെ വെളിപ്പെടുത്തൽ പ്രകാരം, ലഹരി കടത്തിയതായി സമ്മതിച്ചതിനെ തുടർന്ന് പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങളായ ഷോയിബ് അക്തർ, മുഹമ്മദ് ആസിഫ് എന്നിവരെ പാകിസ്ഥാൻ ഹൈക്കമ്മീഷൻ തിരികെ അയക്കുകയായിരുന്നു. ഈ സംഭവം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.
നേരത്തെ, 2006-ൽ നിരോധിത ലഹരി മരുന്നായ നാൻഡ്രോലോൺ ഉപയോഗിച്ചതിന്റെ പേരിൽ ഷോയിബ് അക്തറിനെയും മുഹമ്മദ് ആസിഫിനെയും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഔദ്യോഗികമായി വിലക്കിയിരുന്നു. ഈ പശ്ചാത്തലത്തിൽ, മുൻ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ കായിക ലോകത്തും രാഷ്ട്രീയ കേന്ദ്രങ്ങളിലും വലിയ ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

