തിരുവനന്തപുരം നഗരത്തിൽ നിന്ന് ലഹരിമരുന്നുമായി എത്തിയ യുവാവിനെ ജില്ലാ പോലീസ് ഡാൻസാഫ് (DANSAF) സംഘം പിടികൂടി. മാരായമുട്ടം തത്തിയൂർ സ്വദേശിയായ അബിൻ (23) ആണ് പിടിയിലായത്.
ബാലരാമപുരം വെച്ചാണ് ഇയാളെ പോലീസ് സംഘം സാഹസികമായി കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരത്ത് നിന്ന് എംഡിഎംഎ ശേഖരിച്ച ശേഷം ഇലക്ട്രിക് സ്കൂട്ടറിൽ മാരായമുട്ടം ഭാഗത്തേക്ക് സഞ്ചരിക്കവെയായിരുന്നു പരിശോധന.
ജില്ലാ റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ പിടികൂടിയത്. പോലീസ് ആവിഷ്കരിച്ചിട്ടുള്ള ഓപ്പറേഷൻ തൂഫാൻ എന്ന പ്രത്യേക ലഹരിവിരുദ്ധ ദൗത്യത്തിന്റെ ഭാഗമായി ഇയാളെ കുറെ നാളുകളായി പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു.
പിടിയിലായ പ്രതിയിൽ നിന്ന് ലഹരിമരുന്ന് കൈമാറിയ വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നും ലഹരി ശൃംഖലയുടെ ഉറവിടം എവിടെയാണെന്നും കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.
പ്രതിയെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

