മലയാള സിനിമയിലും ടെലിവിഷൻ രംഗത്തും തന്റേതായ ഇടം കണ്ടെത്തിയ പ്രശസ്ത നടിയും നർത്തകിയുമാണ് അഞ്ജു അരവിന്ദ്. സിബി മലയിൽ സംവിധാനം ചെയ്ത അക്ഷരം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച താരം പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും അഭിനയജീവിതം തുടരുകയായിരുന്നു.
നീണ്ട വർഷത്തെ അഭിനയ പാരമ്പര്യമുള്ള താരം, താൻ നേരിട്ട
ദുരനുഭവങ്ങളെക്കുറിച്ച് ഒരു അഭിമുഖത്തിൽ തുറന്നുപറയുന്നു. സുധാമണി സുഭ്രം എന്ന പരമ്പരയുടെ ചിത്രീകരണ വേളയിൽ താൻ നേരിട്ട
അവഗണനകളെക്കുറിച്ചും മാനസിക സംഘർഷങ്ങളെക്കുറിച്ചും അഞ്ജു അരവിന്ദ് വിശദീകരിക്കുന്നു. കൃത്യനിഷ്ഠ പാലിക്കുന്ന വ്യക്തിയെന്ന ഖ്യാതിയുണ്ടായിട്ടും, ലൊക്കേഷനിൽ താൻ വൈകിയാണ് എത്തുന്നതെന്ന തരത്തിലുള്ള വ്യാജ ആരോപണങ്ങൾ തുടർച്ചയായി ഉന്നയിക്കപ്പെട്ടുവെന്ന് താരം ആരോപിക്കുന്നു.
സംവിധായകന്റെ ഭാഗത്തുനിന്നുണ്ടായ മോശം പെരുമാറ്റങ്ങൾ തന്നെ മാനസികമായി വലിയ രീതിയിൽ തളർത്തിയെന്നും, ആ ട്രോമയിൽ നിന്ന് താൻ ഇപ്പോഴും മുക്തയായിട്ടില്ലെന്നും താരം വെളിപ്പെടുത്തി. ഇത്തരം സാഹചര്യങ്ങൾ മൂലമാണ് നിലവിൽ സീരിയലുകളിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചതെന്ന് അഞ്ജു അരവിന്ദ് വ്യക്തമാക്കി.
“അഹങ്കാരം കൊണ്ട് പറയുന്നതല്ല, കഴിഞ്ഞ സീരിയലിൽ നിന്നുള്ള ട്രോമ ഒന്ന് മറക്കുന്നത് വരെ സീരിയലുകൾ ചെയ്യുന്നില്ല എന്ന് പറഞ്ഞു. 33 വർഷത്തെ എന്റെ അനുഭവത്തിൽ മറക്കാൻ പറ്റാത്ത ഷൂട്ടിംഗ് ലൊക്കേഷൻ ഇതാണ്.
എന്ത് പറഞ്ഞാലും പറയുക അഞ്ജു ലേറ്റായി എന്നാണ്. എന്നെ അറിയുന്നവർക്കറിയാം ഞാൻ രണ്ട് മിനുട്ടിനുള്ളിൽ സാരിയുടുത്ത് വരുന്ന ആർട്ടിസ്റ്റാണെന്ന്.
ഇത്ര മണിക്ക് മേക്കപ്പിട്ടു, ഇത്ര മണിക്ക് റെഡിയായി, കാറിൽ കയറുന്നു എന്നൊക്കെയുള്ള അപ്ഡേറ്റുകൾ അന്നേ വരെ എനിക്ക് പറയേണ്ടി വന്നിരുന്നില്ല. ആ ലൊക്കേഷനിൽ നിന്ന് എന്നെക്കൊണ്ടത് ചെയ്യിപ്പിച്ചു”.
ദീർഘകാലത്തെ കരിയറിനിടയിൽ ഇത്തരമൊരു ദുരനുഭവം ആദ്യമായാണെന്നും താരം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

