കൊടുമൺ ശക്തി സഹൃദയവേദിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന വായനപക്ഷാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാർ ശ്രദ്ധേയമായി. ‘വളരാം, വായിക്കാം, ഉയരാം’ എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് എം.ജി.എം സെൻട്രൽ സ്കൂളുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
‘ഡിജിറ്റൽ യുഗത്തിൽ വായനയുടെ പ്രസക്തി’ എന്ന വിഷയത്തിൽ നടന്ന സെമിനാർ ഫ്രഡ്ഡി ഉമ്മൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ ചെയർമാൻ വെരി.
റവ. ഡോ.
സാമുവൽ ജോൺ കോർ-എപ്പിസ്കോപ്പ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. റിട്ടയർഡ് ഡയറ്റ് സീനിയർ ലക്ചറർ കെ.
ജി. രാജൻ സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തി.
ചടങ്ങിൽ ശക്തി സഹൃദയവേദി പ്രസിഡന്റ് ഡോ. കെ.
കെ. ഗീവർഗീസ്, സെക്രട്ടറി എ.
സുസ്ലോവ് എന്നിവർ സംസാരിച്ചു. കൂടാതെ എ.
വിജയൻനായർ, സ്കൂൾ പ്രിൻസിപ്പാൾ സ്മിത രാജ്, അഡ്മിനിസ്ട്രേറ്റർ ജോൺ ശാമുവൽ, ഫാദർ ഷിനു പോൾ, അപ്പുക്കുട്ടൻ മംഗലശ്ശേരി, അങ്ങാടിക്കൽ വിജയകുമാർ എന്നിവർ പരിപാടിയിൽ ആശംസകൾ അർപ്പിച്ചു. ഡിജിറ്റൽ സാങ്കേതികവിദ്യകൾ സജീവമാകുന്ന വർത്തമാനകാലത്ത് വായനയുടെ പ്രാധാന്യത്തെക്കുറിച്ചും, പുസ്തകങ്ങളുമായുള്ള ബന്ധം നിലനിർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സെമിനാർ ചർച്ച ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

