കൊച്ചിയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ വണ്ടർലായിൽ സംഘടിപ്പിച്ച കാർണിവൽ, കെ-പോപ്പ് സംഗീത പ്രേമികൾക്ക് പുത്തൻ അനുഭവമായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് ആരാധകരാണ് പരിപാടിയിൽ പങ്കെടുക്കാനെത്തിയത്.
ദക്ഷിണേന്ത്യയിലെ പ്രശസ്തമായ കെ-പോപ്പ് ഗേൾ ഗ്രൂപ്പായ ‘കിൻസ്’ അവതരിപ്പിച്ച കലാപരിപാടികൾ കാണികൾക്ക് ആവേശം പകർന്നു. പരിപാടിയുടെ ഭാഗമായി നടന്ന എസ്ടിസി ഫാഷൻ ടീമിന്റെ കെ-ഫാഷൻ ഷോ സദസ്സിന്റെ പ്രത്യേക ശ്രദ്ധ ആകർഷിച്ചു.
കെ-പോപ്പ് സംസ്കാരത്തിന്റെ തനിമയും ഫാഷനും സമ്മേളിച്ച വേദി യുവാക്കൾക്കിടയിൽ വലിയ സ്വീകാര്യതയാണ് നേടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

