കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ആശങ്കകൾ ശരിവെച്ചുകൊണ്ട് 2024 – 25 വർഷത്തെ സിഎജി (CAG) റിപ്പോർട്ട് നിയമസഭയിൽ സമർപ്പിച്ചു. സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ വ്യാപ്തി വ്യക്തമാക്കുന്ന കണക്കുകളാണ് റിപ്പോർട്ടിലുള്ളത്.
സംസ്ഥാനത്തിന്റെ തീർപ്പാക്കാത്ത ബാധ്യത മാത്രം 3511 കോടി രൂപ ആണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. മുൻ സർക്കാരിന്റെ കാലത്തെ ധന മാനേജ്മെന്റിൽ ഗുരുതരമായ വീഴ്ചകൾ സംഭവിച്ചതായി സിഎജി കണ്ടെത്തിയിട്ടുണ്ട്.
കൂടാതെ, കിഫ്ബി (KIIFB), പെൻഷൻ കമ്പനി എന്നിവ സംസ്ഥാനത്തിന് വലിയ ബാധ്യതയാണെന്ന് സിഎജി റിപ്പോർട്ട് അടിവരയിടുന്നു. ബജറ്റിന് പുറത്തുള്ള വായ്പയെടുക്കൽ (Off-budget borrowing) വലിയ സാമ്പത്തിക ഭാരമുണ്ടാക്കുന്നുണ്ടെന്നും, ഇത്തരത്തിലുള്ള ബാധ്യത 39230 കോടി രൂപ ആണെന്നും റിപ്പോർട്ടിൽ പറയുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ ക്രമക്കേടുകൾ ദുരിതാശ്വാസ നിധിയിൽ നിന്നും പണം വകമാറ്റിയതായി സിഎജി കണ്ടെത്തി. ദുരിതാശ്വാസ നിധിയിൽ നിന്ന് 262.06 കോടി രൂപ സഞ്ചിത നിധിയിലേക്ക് ക്രമരഹിതമായി മാറ്റിയതായാണ് റിപ്പോർട്ടിലുള്ളത്.
റവന്യു കമ്മിയും ധനക്കമ്മിയും കുറച്ചുകാണിക്കാൻ ലക്ഷ്യമിട്ടാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് സിഎജി വ്യക്തമാക്കുന്നു. മറ്റ് പ്രധാന കണ്ടെത്തലുകൾ:
* സംസ്ഥാനത്തിന്റെ ആഭ്യന്തര ഉത്പാദനം 9.30 ശതമാനത്തിൽ നിന്ന് 9.97 ശതമാനമായി വർധിച്ചു.
* റവന്യു വരവിൽ 0.30 ശതമാനത്തിന്റെ നേരിയ വളർച്ച മാത്രമാണുണ്ടായത്.
* കേന്ദ്ര സഹായത്തിൽ 42 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി.
* സംസ്ഥാനത്തിന്റെ മൊത്തം ചെലവ് 8.97 ശതമാനം കൂടുതലാണ്.
* സംസ്ഥാനത്തിന്റെ റവന്യു ചെലവിന്റെ 64.40 ശതമാനവും, മൊത്തം വരവിന്റെ 80 ശതമാനവും ശമ്പളം, പെൻഷൻ തുടങ്ങിയ ആനുകൂല്യങ്ങൾക്കായാണ് ചെലവഴിക്കുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

