ആഗോള കപ്പൽ പൊളിക്കൽ വിപണിയിൽ ഇന്ത്യ ചരിത്രനേട്ടം കൈവരിച്ചിരിക്കുന്നു. ലോകത്തെ ഏറ്റവും വലിയ കപ്പൽ പൊളിക്കൽ കേന്ദ്രമായി രാജ്യം മാറിയെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
യുണൈറ്റഡ് നേഷൻസ് കോൺഫറൻസ് ഓൺ ട്രേഡ് ആൻഡ് ഡവലപ്മെന്റ് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഈ സുപ്രധാന വിവരമുള്ളത്.
60 ശതമാനം വളർച്ച
കപ്പൽ പൊളിക്കൽ ശേഷിയിൽ രാജ്യം മികച്ച മുന്നേറ്റമാണ് കാഴ്ചവെച്ചിരിക്കുന്നത്. 2024-ൽ 1.86 ദശലക്ഷം ഗ്രോസ് ടണ്ണായിരുന്ന ഇന്ത്യയുടെ കപ്പൽ പൊളിക്കൽ നിരക്ക്, 2025-ൽ 60 ശതമാനം വർധിച്ച് 2.99 ദശലക്ഷം ഗ്രോസ് ടണ്ണിലെത്തി.
ആഗോള വിപണിയിലെ ഇന്ത്യയുടെ പങ്കാളിത്തം 2024-ലെ 30.1 ശതമാനത്തിൽ നിന്ന് 2025-ൽ 35.4 ശതമാനമായി ഉയർന്നു. ലക്ഷ്യം മുൻകൂട്ടി കൈവരിച്ചു
മാരിടൈം ഇന്ത്യ വിഷൻ 2030-ന്റെ ലക്ഷ്യങ്ങൾ നിശ്ചിത സമയപരിധിക്ക് വളരെ മുൻപേ തന്നെ രാജ്യം മറികടന്നു.
ലോകത്തെ ഏറ്റവും മികച്ച കപ്പൽ പൊളിക്കൽ കേന്ദ്രമായി മാറണമെന്ന ലക്ഷ്യം കൈവരിച്ചതിലൂടെ നാവികമേഖലയിൽ ഇന്ത്യ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

