ദില്ലി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പോലീസ് സ്പെഷ്യൽ സെൽ നടത്തിയ നിർണായക നീക്കത്തിലൂടെ രാജ്യത്ത് ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഏഴ് അംഗ സംഘത്തെ പിടികൂടി.
ഡൽഹി, മുംബൈ എന്നീ പ്രധാന നഗരങ്ങളെ ലക്ഷ്യമിട്ടാണ് ഇവർ പ്രവർത്തിച്ചിരുന്നത്. പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചാര സംഘടനയുമായി ഇവർക്ക് നേരിട്ട് ബന്ധമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
പിടിയിലായവരിൽ ആറ് പേർ ഉത്തർപ്രദേശ് സ്വദേശികളും ഒരാൾ പഞ്ചാബ് സ്വദേശിയുമാണ്. പാകിസ്ഥാനിലെ ഗുണ്ടാ-ഭീകരത്തലവനായ ഷഹ്സാദ് ഭട്ടിയുടെ നേതൃത്വത്തിലുള്ള സംഘവുമായി ഇവർക്ക് അടുത്ത ബന്ധമുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.
രാജ്യത്തെ ക്രമസമാധാന നില തകർക്കുന്നതിനും വർഗീയ സംഘർഷങ്ങൾ സൃഷ്ടിക്കുന്നതിനും ഇവർ ഗൂഢാലോചന നടത്തിയിരുന്നു. രാജ്യത്തെ വിവിധ ഗുണ്ടാസംഘങ്ങളെ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ വിപുലമായ അന്വേഷണത്തിനൊടുവിലാണ് ഈ സംഘം വലയിലായത്.
പ്രതികളിൽ നിന്നും തോക്കുകളും 40 വെടിയുണ്ടകളും ഉൾപ്പെടെയുള്ള മാരകമായ ആയുധശേഖരം പിടിച്ചെടുത്തിട്ടുണ്ട്. ഇവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

