കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ മുൻകൂട്ടി തയാറാക്കിയ തിരക്കഥയനുസരിച്ചാണ് തങ്ങൾക്കെതിരെയുണ്ടായ പൊലീസ് നടപടിയെന്ന് സിപിഎം നേതാക്കളുടെ വിമർശനം. ജന്തർ മന്തറിൽനിന്ന് പ്രതിഷേധക്കാരെ അകറ്റിയെന്ന അവകാശവാദവുമായി കേന്ദ്രസർക്കാരും ഡൽഹി പൊലീസും നിൽക്കുമ്പോഴാണ് സിപിഎം നേതാക്കൾ അവിടേക്കു ചെന്നത്.
ആദ്യം പാർട്ടി ജനറൽ സെക്രട്ടറിയും എംപിമാരും കേന്ദ്രകമ്മിറ്റിയംഗങ്ങളും ഉൾപ്പെടെയുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് വാഹനത്തിൽ കയറ്റി. അതിനിടെയാണ് പിണറായി വിജയൻ, ജോൺ ബ്രിട്ടാസ് എന്നിവർക്കൊപ്പം ജന്തർ മന്തറിലെ പ്രധാന സമരസ്ഥാനത്തേക്ക് നീങ്ങിയത്.
ഞങ്ങളെയും കസ്റ്റഡിയിലെടുത്ത് ജീപ്പിൽ കയറ്റി പുറത്തേക്കിറക്കി. പിണറായിക്കൊപ്പം ഞാനും ബ്രിട്ടാസും തിങ്ങിഞെരുങ്ങിയിരുന്നു; പിന്നിൽ പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥനും തൊട്ടടുത്തുള്ള പാർലമെന്റ് സ്ട്രീറ്റ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുമെന്നാണു കരുതിയത്.
എന്നാൽ, ജീപ്പ് ആദ്യം ഓൾഡ് ഡൽഹി ഭാഗത്ത്, അവിടെനിന്ന് നോർത്ത് വെസ്റ്റ് ഡൽഹിയിലേക്ക് എന്നിങ്ങനെ സഞ്ചരിച്ചു. ഞങ്ങളെ കയറ്റിയ വാഹനം ഛത്രസാൽ സ്റ്റേഡിയം കോംപ്ലക്സിലെത്തി.
ഇവിടെ അധികനേരം തുടരില്ല, ട്രാൻസിറ്റ് പോയിന്റാണെന്ന് ഒരു പൊലീസുകാരൻ പറഞ്ഞു. ഏതാണ്ട് മൂന്നര മണിക്കൂർ കഴിഞ്ഞാണ് മന്ദിർ മാർഗ് സ്റ്റേഷനിലേക്കെത്തിച്ചത്.
ഞങ്ങളെ സ്റ്റേഷനിലെത്തിച്ചതിനു പിന്നാലെ, എസ്എച്ച്ഒ സ്ഥലം വിട്ടു. മറ്റു പൊലീസുകാരുടെ ചോദിച്ചതിനൊന്നും മറുപടി നൽകിയില്ല.
എപ്പോൾ വിട്ടയ്ക്കുമെന്നു ചോദിച്ചപ്പോൾ, സ്റ്റേഷനിലെത്തിയ ഐപിഎസുകാർ പോലും പ്രതികരിച്ചില്ല. ഒടുവിൽ 6.30നാണ് ഞങ്ങളെ വിട്ടയച്ചത്.
മണിക്കൂറുകൾ ഞങ്ങളുമായി പൊലീസ് നഗർപ്രദക്ഷിണം നടത്തിയത് എന്തിനെന്നറിയില്ല; മണിക്കൂറുകൾ സ്റ്റേഷനിലിരുത്തിയതും. കൃത്യമായൊരു തിരക്കഥയില്ലാതെ ഇങ്ങനെയൊന്നും സംഭവിക്കില്ലെന്ന് വ്യക്തം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

