തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ രൂക്ഷവിമർശനവുമായി മന്ത്രി കെ. മുരളീധരൻ രംഗത്ത്.
ശബരിമലയിൽ നടന്ന സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ ഉദ്യോഗസ്ഥരെ ഉന്നത പദവികളിൽ നിയമിച്ച നടപടിക്കെതിരെയാണ് മന്ത്രി അതൃപ്തി രേഖപ്പെടുത്തിയത്. കഴിഞ്ഞദിവസം പുറത്തിറങ്ങിയ പുതിയ ട്രാൻസ്ഫർ ഉത്തരവുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോർഡിന് മന്ത്രി കത്ത് നൽകി.
വിവാദമായ ഈ നിയമന നടപടികൾ തിരുത്താൻ തയ്യാറായില്ലെങ്കിൽ, സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡിനും പങ്കുണ്ടെന്ന് വിലയിരുത്തേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. നിലവിലെ ചാർജ് ഷീറ്റിലെ വിവരങ്ങൾ തൃപ്തികരമല്ലെങ്കിൽ സർക്കാർ ഇക്കാര്യത്തിൽ കർശനമായി ഇടപെടും.
ഇതിനിടയിൽ, തിരുവനന്തപുരത്ത് നടന്ന ആർഎസ്എസ് പരിപാടിയിൽ വൈസ് ചാൻസലർമാർ പങ്കെടുത്ത സംഭവത്തിലും മന്ത്രി പ്രതികരിച്ചു. ഒരു മതത്തിന്റെ പേര് മാത്രം പരാമർശിച്ചുകൊണ്ട് അദ്ദേഹം നടത്തിയ പ്രസ്താവന ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

