ഉന്നത വിദ്യാഭ്യാസത്തിനായി കാനഡയിലേക്ക് പോകാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് വിദ്യാർത്ഥിനി നൽകിയ പരാതിയിൽ 1.07 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. സംസ്ഥാന ഉപഭോക്തൃ കമ്മീഷനാണ് ഇതുസംബന്ധിച്ച സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.
കോഴിക്കോട് സ്വദേശിനിയായ വിദ്യാർത്ഥിനി ഐഇഎൽറ്റിഎസ് (ഇന്റർനാഷണൽ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിംഗ് സിസ്റ്റം) പരിശീലനം നൽകുന്ന സ്വകാര്യ സ്ഥാപനത്തിനെതിരെ നൽകിയ പരാതിയിലാണ് കമ്മീഷന്റെ കർശന നടപടി. കോഴ്സ് ഫീസായി ഈടാക്കിയ 92,180 രൂപ തിരികെ നൽകുന്നതിനൊപ്പം നഷ്ടപരിഹാരമായി 15,000 രൂപ കൂടി നൽകാനാണ് ഉത്തരവിൽ പറയുന്നത്.
കമ്മീഷൻ പ്രസിഡന്റ് എസ്. പ്രിയ, അംഗം വി.
ബാലകൃഷ്ണൻ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. സംഭവം ഇങ്ങനെ
ആംസ്റ്റർ ഇമിഗ്രേഷൻ ഓവർസീസ് എന്ന സ്ഥാപനത്തിന്റെ കോഴിക്കോടുള്ള കേന്ദ്രത്തിലാണ് വിദ്യാർത്ഥിനി പരിശീലനത്തിനായി ചേർന്നത്.
സ്ഥാപനത്തിലെ ജീവനക്കാരനും മാങ്കാവ് സ്വദേശിയുമായ വ്യക്തി നൽകിയ ഉറപ്പിലാണ് പെൺകുട്ടി കോഴ്സിൽ ചേരാൻ തീരുമാനിച്ചത്. കാനഡയിൽ ഉപരിപഠനത്തിനുള്ള എല്ലാ അവസരങ്ങളും ഒരുക്കുമെന്നും, അത് സാധ്യമായില്ലെങ്കിൽ മുഴുവൻ ഫീസും തിരികെ നൽകുമെന്നും ഇയാൾ വാഗ്ദാനം ചെയ്തിരുന്നു.
എന്നാൽ, സിലബസ് പ്രകാരമുള്ള ക്ലാസുകൾ പോലും കൃത്യമായി ലഭിച്ചില്ലെന്നും, ലക്ഷ്യമിട്ട കട്ട്ഓഫ് മാർക്ക് നേടാൻ സാധിച്ചില്ലെന്നും വിദ്യാർത്ഥിനി പരാതിയിൽ ചൂണ്ടിക്കാട്ടി.
വാഗ്ദാനം ചെയ്ത സേവനങ്ങൾ നൽകുന്നതിൽ സ്ഥാപനത്തിന്റെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ച സംഭവിച്ചതായി കമ്മീഷൻ വിലയിരുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

