കോഴിക്കോട് ജില്ലയുടെ ആരോഗ്യമേഖലയുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന നിർണായകമായ ജില്ലാ മെഡിക്കൽ ഓഫിസർ (ഡിഎംഒ) തസ്തിക രണ്ടാഴ്ചയായി ഒഴിഞ്ഞു കിടക്കുന്നു. മുൻ ഡിഎംഒ ഡോ.
കെ.കെ.രാജാറാം കഴിഞ്ഞ 31-ാം തീയതി സർവീസിൽ നിന്നും വിരമിച്ചതിന് ശേഷം ഇതുവരെ പകരം നിയമനം നടന്നിട്ടില്ല. നിലവിൽ രണ്ട് അഡിഷനൽ ഡിഎംഒമാരിൽ ഒരാളാണ് ഓഫിസിന്റെ ദൈനംദിന ചുമതലകൾ നിർവഹിക്കുന്നത്.
കൂടാതെ, നാഷനൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം മാനേജരുടെ അധിക ചുമതലയും നിലവിൽ വഹിക്കുന്നത് ഡിഎംഒയാണ്. ആരോഗ്യ വകുപ്പിന്റെ ഭരണപരമായ തലപ്പത്ത് ഒഴിവുകൾ വർധിക്കുന്നത് പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്.
ഡപ്യൂട്ടി ഡയറക്ടറായിരുന്ന ഡോ. മനോജ് കഴിഞ്ഞ മാർച്ച് ഒന്ന് മുതൽ അവധിയിലാണ്.
ഓഗസ്റ്റ് 31-ന് വിരമിക്കുന്നതിന് മുന്നോടിയായാണ് അദ്ദേഹം അവധിയിൽ പ്രവേശിച്ചത്. ഇതിനുപുറമെ, ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫിസറുടെ തസ്തികയും കഴിഞ്ഞ നാല് മാസമായി നികത്തപ്പെട്ടിട്ടില്ല.
നിപ്പ വൈറസ് ബാധയുണ്ടായ ഘട്ടത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത് ജില്ലാ മെഡിക്കൽ ഓഫിസായിരുന്നു. ഇതിനുശേഷം ഷിഗെല്ല, മഞ്ഞപ്പിത്തം തുടങ്ങിയ പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന്റെ ഏകോപനം കൂടുതൽ ഊർജിതമാക്കേണ്ടതുണ്ട്.
ഈ സാഹചര്യത്തിൽ ജില്ലാ മെഡിക്കൽ ഓഫിസർ തസ്തികയിൽ ഉൾപ്പെടെയുള്ള അടിയന്തര നിയമനങ്ങൾ നടത്തണമെന്ന ആവശ്യം ജീവനക്കാർ ഉൾപ്പെടെയുള്ളവർ ശക്തമായി ഉന്നയിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

