പന്തീരാങ്കാവ് മേഖലയിൽ വീട്ടുക്കിണറിൽ സ്ഥാപിച്ച മോട്ടർ പമ്പ് മോഷ്ടിച്ച സംഭവത്തിൽ രണ്ടുപേർ പോലീസ് പിടിയിലായി. പന്തീരാങ്കാവ് സ്വദേശികളായ രാഹുൽ (23), പെരുമണ്ണ സ്വദേശിയായ മുഹമ്മദ് ഷാഫി (26) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം അറപ്പുഴ സ്വദേശിയായ ഹനീഫയുടെ വീട്ടുക്കിണറിൽ സ്ഥാപിച്ചിരുന്ന മോട്ടർ പമ്പാണ് പ്രതികൾ മോഷ്ടിച്ചത്. സംഭവസ്ഥലത്തും പരിസരപ്രദേശങ്ങളിലും സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
പോലീസ് ഇൻസ്പെക്ടർ ശ്രീകുമാർ, എസ്ഐ അബുതാഹിർ, സിവിൽ പോലീസ് ഓഫിസർമാരായ അതുൽ, ദീപക് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പന്തീരാങ്കാവിൽ വെച്ച് പിടികൂടിയത്. തുടർനടപടികൾ പൂർത്തിയാക്കി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

