ബിജെപി എക്സ് സർവീസ്മെൻ സെല്ലിന്റെ കൊല്ലം ജില്ലാതല യോഗം ചിന്നക്കടയിലുള്ള ജില്ലാ കാര്യാലയത്തിൽ വെച്ച് സംഘടിപ്പിച്ചു. യോഗത്തിൽ മേജർ ജനറൽ സി.എസ്.
നായർ (റിട്ട.) അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന വക്താവായ കേണൽ ഡിന്നി (റിട്ട.) ചടങ്ങിൽ മുഖ്യപ്രഭാഷണം നിർവഹിച്ചു.
വിവിധ സേനാ വിഭാഗങ്ങളിൽ നിന്നും കേന്ദ്ര സായുധ പോലീസ് സേനകളിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥർ യോഗത്തിൽ സന്നിഹിതരായിരുന്നു. പൂർവ്വ സൈനികരുടെ സംഘടനാ ശാക്തീകരണം, നിലവിലെ ക്ഷേമപ്രവർത്തനങ്ങൾ, വരാനിരിക്കുന്ന പദ്ധതികൾ എന്നിവ യോഗത്തിൽ വിശദമായി ചർച്ച ചെയ്തു.
അഡ്വ. ടി.
ഹരികൃഷ്ണൻ, ഹോണററി ക്യാപ്റ്റൻ ഗോപകുമാർ എസ്. ആദിത്യ (റിട്ട.) എന്നിവർ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

