വാഷിങ്ടൻ: ചൈനയിലെ പ്രമുഖ വ്യവസായ സ്ഥാപനങ്ങളെ ലക്ഷ്യമാക്കി അമേരിക്കയുടെ സുപ്രധാന നടപടി. ടെക് ഭീമന്മാരായ ആലിബാബ, ബൈദു, വൈദ്യുത വാഹന നിർമാതാക്കളായ ബിവൈഡി, റോബോട്ടിക്സ് കമ്പനിയായ യൂണിട്രീ തുടങ്ങി പ്രമുഖ ചൈനീസ് കമ്പനികളെ യുഎസ് പ്രതിരോധ മന്ത്രാലയം കരിമ്പട്ടികയിൽ ഉൾപ്പെടുത്തി.
ഈ കമ്പനികൾക്ക് അമേരിക്കൻ പ്രതിരോധ കരാറുകൾ ലഭിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഇത്തവണ പുതുതായി ഉൾപ്പെടുത്തിയ 58 കമ്പനികൾ ഉൾപ്പെടെയുള്ളവരുടെ പട്ടിക പെന്റഗൺ ഔദ്യോഗികമായി പുറത്തുവിട്ടു.
അമേരിക്കൻ ഭരണകൂടത്തിന്റെ ഈ നടപടിക്കെതിരെ ചൈന ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. തങ്ങളുടെ രാജ്യത്തെ നിയമങ്ങൾ പാലിച്ചുകൊണ്ട് പ്രവർത്തിക്കുന്ന കമ്പനികളെ യുഎസ് അനാവശ്യമായി വേർതിരിച്ചു കാണുകയാണെന്നും വിവേചനപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും ചൈനീസ് അധികൃതർ പ്രതികരിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ, നയതന്ത്ര ബന്ധങ്ങളിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുള്ളതാണ് ഈ പുതിയ പട്ടിക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

