നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്മാറി.
ഇതോടെ കേസ് കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറുന്ന രണ്ടാമത്തെ ജഡ്ജിയായി അദ്ദേഹം മാറി. നേരത്തെ സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജസ്റ്റിസ് ജോബിന് സെബാസ്റ്റിയന് കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയിരുന്നു.
തുടര്‍ന്ന് ഹര്‍ജി ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ചിന് മുമ്പാകെ എത്തുകയായിരുന്നു. ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് ജില്ലാ ജഡ്ജിയായി സേവനമനുഷ്ഠിച്ചിരുന്ന കാലയളവില്‍, അദ്ദേഹത്തിന്റെ ഓഫീസിലെ ജീവനക്കാരന് മെമ്മറി കാര്‍ഡ് പരിശോധിച്ചതായി അതിജീവിത പരാതി ഉന്നയിച്ചിരുന്നു.
മെമ്മറി കാര്‍ഡ് കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് അന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തില്‍, ഹര്‍ജി പരിഗണിക്കുന്നത് ധാര്‍മികമായി ഉചിതമല്ലെന്ന് വിലയിരുത്തിയാണ് അദ്ദേഹം പിന്മാറിയതെന്നാണ് സൂചന.
മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സമഗ്രമായ പുനരന്വേഷണം വേണമെന്നാണ് അതിജീവിതയുടെ പ്രധാന ആവശ്യം. മുന്‍ അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും, ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് കേസ് പുനരന്വേഷിക്കണമെന്നും അതിജീവിത സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയ സംഭവത്തിലും വിശദമായ അന്വേഷണം അനിവാര്യമാണെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

