പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോ തങ്ങളുടെ അന്താരാഷ്ട്ര സർവീസുകളിൽ വലിയ തോതിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. പ്രവർത്തനച്ചെലവിലുള്ള വർദ്ധനവും ആവശ്യകതയിലെ കുറവും കണക്കിലെടുത്ത്, ചൈന, വിയറ്റ്നാം, ഹോങ്കോങ്ങ്, മലേഷ്യ, തായ്ലൻഡ് എന്നീ രാജ്യങ്ങളിലേക്കുള്ള സർവീസുകളാണ് താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്നത്.
ആകെ ആറ് നഗരങ്ങളിലേക്കുള്ള വിമാന സർവീസുകളാണ് ജൂലൈ ഒന്ന് മുതൽ സെപ്തംബർ 30 വരെ റദ്ദാക്കിയിട്ടുള്ളത്. ഇന്ധന പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ നേരത്തെ തന്നെ കമ്പനി ആഭ്യന്തര സർവീസുകൾ വെട്ടിക്കുറച്ചിരുന്നു.
സർവീസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച്
ഒക്ടോബർ ഒന്ന് മുതൽ ഈ റൂട്ടുകളിലെ സർവീസുകൾ പഴയതുപോലെ പുനസ്ഥാപിക്കുമെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചു. യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരമാവധി കുറയ്ക്കുന്നതിനും നിലവിലെ പ്രതിസന്ധികൾ മറികടക്കുന്നതിനും കമ്പനി പ്രതിജ്ഞാബദ്ധമാണെന്ന് ഇൻഡിഗോ വ്യക്തമാക്കി.
മാഞ്ചസ്റ്റർ സർവീസുകൾക്കും നിയന്ത്രണം
ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായി, ആഗസ്റ്റ് 31 മുതൽ മാഞ്ചസ്റ്ററിലേക്കുള്ള നേരിട്ടുള്ള വിമാന സർവീസുകൾ അവസാനിപ്പിക്കുമെന്ന് കമ്പനി ഇന്നലെ അറിയിച്ചിരുന്നു. നിലവിൽ ഡൽഹിയിൽ നിന്നും മുംബൈയിൽ നിന്നും ആഴ്ചയിൽ യഥാക്രമം മൂന്നും നാലും വീതം സർവീസുകളാണ് മാഞ്ചസ്റ്ററിലേക്ക് നടത്തിവന്നിരുന്നത്.
2025 ജൂലൈ മാസത്തിലായിരുന്നു ഈ സർവീസുകൾ ആരംഭിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കമ്പനി കടന്നുപോകുന്നതെന്ന സൂചനകളാണ് ഈ നടപടികൾ നൽകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

