രാജ്യസഭയിലേക്കുള്ള വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർത്ഥികളുടെ അന്തിമ പട്ടിക ഹൈക്കമാൻഡ് പ്രഖ്യാപിച്ചു. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, മുതിർന്ന നേതാവ് പവൻ ഖേര എന്നിവർ പട്ടികയിൽ ഇടംനേടിയിട്ടുണ്ട്.
ഇവർക്ക് പുറമെ പ്രവീൺ ചക്രവർത്തി, മൻസൂർ അലി ഖാൻ എന്നിവർക്കും എഐസിസി ഔദ്യോഗികമായി അംഗീകാരം നൽകി. കർണാടകയിൽ നിന്നാണ് പവൻ ഖേരയും മൻസൂർ അലി ഖാൻവും ജനവിധി തേടുന്നത്.
അതേസമയം, തമിഴ്നാട്ടിൽ നിന്ന് മത്സരിക്കാൻ പ്രവീൺ ചക്രവർത്തിക്ക് ഹൈക്കമാൻഡ് അവസരം നൽകി. മുൻപ് മയിലാടുതുറൈ ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കാൻ താല്പര്യപ്പെട്ടെങ്കിലും സഖ്യകക്ഷിയായ ഡിഎംകെയുടെ എതിർപ്പിനെത്തുടർന്ന് അദ്ദേഹത്തിന് അത് സാധ്യമായിരുന്നില്ല.
കൂടാതെ, മല്ലികാർജുൻ ഖർഗെയുടെ ഓഫീസിലെ സെക്രട്ടറിയായ പ്രണവ് ഝായ്ക്കും പാർട്ടി രാജ്യസഭയിലേക്ക് അവസരം നൽകിയിട്ടുണ്ട്. മുതിർന്ന നേതാവ് ദിഗ് വിജയ് സിംഗിനെ ഇക്കുറി രാജ്യസഭാ സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.
പകരം മീനാക്ഷി നടരാജനെയാണ് ഹൈക്കമാൻഡ് ഇത്തവണ പരിഗണിച്ചിരിക്കുന്നത്. പ്രവീൺ ചക്രവർത്തിയുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ഡിഎംകെ നേതൃത്വം നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നെങ്കിലും, ഹൈക്കമാൻഡ് സ്വന്തം നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

