തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് ഒന്നര വയസ്സുള്ള കുട്ടി മരിച്ച സംഭവത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. കുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും റിമാൻഡ് റിപ്പോർട്ടിലുമായി ഞെട്ടിക്കുന്ന വിവരങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കുഞ്ഞിന്റെ ശരീരത്തിൽ ആകെ 91 മുറിവുകൾ കണ്ടെത്തിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മരണകാരണം തലയിലെ നീർക്കെട്ടും ആന്തരിക രക്തസ്രാവവുമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇതിനുപുറമെ, കുട്ടിയുടെ വാരിയെല്ലുകളിൽ ഏഴ് പൊട്ടലുകളും സ്ഥിരീകരിച്ചിട്ടുണ്ട്. കുട്ടിയുടെ കൈ ഒടിഞ്ഞതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ദുരൂഹതയിൽ പൊലീസ് അന്വേഷണം വ്യാപിപ്പിക്കും.
പടിയിൽ നിന്നും വീണതിനെ തുടർന്നാണ് കൈ ഒടിഞ്ഞതെന്നാണ് മൊഴിയെങ്കിലും, ഇതിൽ വ്യക്തതയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. പ്രതി അഷ്കറിന് എതിരെ കൊലപാതകം, കുട്ടികൾക്കെതിരായ അതിക്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.
കൂടാതെ, ഇയാൾക്കെതിരെ എസ്സി/എസ്ടി (SC/ST Act) നിയമപ്രകാരമുള്ള വകുപ്പുകൾ കൂടി ഉൾപ്പെടുത്താൻ പൊലീസ് തീരുമാനമെടുത്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

