ആർടിഐ കേരള ഫെഡറേഷൻ ഏർപ്പെടുത്തിയ 2026-ലെ വിവരാവകാശ പുരസ്കാരത്തിന് സുപ്രീം കോടതി അഭിഭാഷകനായ ഡോ. ജോസ് ഏബ്രഹാം അർഹനായി.
വിവരാവകാശ നിയമത്തിന്റെ പ്രചാരണത്തിനും സംരക്ഷണത്തിനുമായി അദ്ദേഹം നൽകിയ സമഗ്രമായ സംഭാവനകൾ കണക്കിലെടുത്താണ് പുരസ്കാരം നിർണയിച്ചിരിക്കുന്നത്. രാജ്യത്തുടനീളം വിവരാവകാശ പോർട്ടൽ നടപ്പിലാക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ, വിവരാവകാശ നിയമത്തെ ദുർബലപ്പെടുത്തുന്ന ഡിപിഡിപി ആക്ടിനെതിരെ സുപ്രീം കോടതിയിൽ നടത്തുന്ന നിയമപോരാട്ടങ്ങൾ, കൂടാതെ ഈ മേഖലയിൽ അദ്ദേഹം നടത്തിയ ഗ്രന്ഥ രചനകൾ എന്നിവ ജൂറി പ്രത്യേകം വിലയിരുത്തി.
മുൻ സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എ.എ.ഹക്കിം അധ്യക്ഷനായ ജൂറിയാണ് പുരസ്കാര ജേതാവിനെ പ്രഖ്യാപിച്ചത്.
ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ്, എറണാകുളം ജില്ലാ ഉപഭോക്തൃ കമ്മിഷൻ പ്രസിഡന്റ് ഡി.ബി.ബിനു, വയോജന കമ്മിഷൻ അംഗം കെ.എൻ.കെ.നമ്പൂതിരി എന്നിവർ ജൂറി അംഗങ്ങളായിരുന്നു.
25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ജൂൺ മാസത്തിൽ കൊച്ചിയിൽ വെച്ച് സംഘടിപ്പിക്കുന്ന പ്രത്യേക ചടങ്ങിൽ വെച്ച് അവാർഡ് സമ്മാനിക്കുമെന്ന് ആർടിഐ കേരള ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് അഡ്വ.
ശശി കിഴക്കട, ജനറൽ സെക്രട്ടറി ജോളി പാവേലിൽ എന്നിവർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

