ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പാമ്പാടിയിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ റൺഅപ്പ് (മിനി മാരത്തൺ) ചാണ്ടി ഉമ്മൻ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. പരിപാടിയിൽ പങ്കെടുത്ത അദ്ദേഹം ലഹരി വിരുദ്ധ സന്ദേശം ജനങ്ങളുമായി പങ്കുവെക്കുകയും ചെയ്തു.
എക്സൈസ് റേഞ്ച് ഓഫിസിന്റെയും വിമുക്തി മിഷന്റെയും സംയുക്താഭിമുഖ്യത്തിലാണ് ഈ ബോധവൽക്കരണ പരിപാടി ഒരുക്കിയത്. നെടുംകുഴി ആർഐടി ജംക്ഷനിൽ നിന്നും ആരംഭിച്ച റൺഅപ്പ് നിശ്ചിത പാതയിലൂടെ സഞ്ചരിച്ച് പാമ്പാടി ബസ് സ്റ്റാൻഡിൽ സമാപിച്ചു.
ഏകദേശം 3.5 കിലോമീറ്റർ ദൂരമാണ് റൺഅപ്പിൽ പങ്കെടുത്തവർ ഓടിയത്. വിദ്യാർഥികൾ ഉൾപ്പെടെ 130 ഓളം പേർ ലഹരി വിരുദ്ധ സന്ദേശം ഉയർത്തിപ്പിടിച്ച് പരിപാടിയുടെ ഭാഗമായി.
സമൂഹത്തിൽ ലഹരിയുടെയും പുകയില ഉൽപ്പന്നങ്ങളുടെയും ഉപയോഗം മൂലം ഉണ്ടാകുന്ന ആരോഗ്യപരവും സാമൂഹികവുമായ ഗുരുതര പ്രത്യാഘാതങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്നതായിരുന്നു ഈ കൂട്ടയോട്ടത്തിന്റെ ലക്ഷ്യം. യുവതലമുറയെ ലഹരിയുടെ പാതയിൽ നിന്നും അകറ്റി നിർത്തി, ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് നയിക്കാൻ ഇത്തരം ഒത്തുചേരലുകൾ അത്യന്താപേക്ഷിതമാണെന്ന് മുഖ്യാതിഥിയും സംഘാടകരും അഭിപ്രായപ്പെട്ടു.
പരിപാടിയിൽ പാമ്പാടി പഞ്ചായത്ത് പ്രസിഡന്റ് സിജു. കെ.
ഐസക്, വിമുക്തി എഇസി എം.കെ. പ്രസാദ്, കോട്ടയം സിഐ കെ.ആർ.
കൃഷ്ണകുമാർ, വിമുക്തി കോഡിനേറ്റർ കെ.എസ്. അനീഷ എന്നിവരും സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

