പ്രസവശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നീതിക്കായി പോരാടിയ കെ.കെ. ഹർഷിന ഇന്ന് ഔദ്യോഗികമായി ജോലിയിൽ പ്രവേശിക്കുന്നു.
കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃ-ശിശു സംരക്ഷണ ആശുപത്രിയിൽ ഓഫീസ് അറ്റൻഡർ തസ്തികയിലാണ് ഇവർക്ക് നിയമനം നൽകിയിരിക്കുന്നത്. ഹർഷിനയുടെ മൂന്നാമത്തെ പ്രസവശസ്ത്രക്രിയ നടന്നത് ഇതേ ആശുപത്രിയിൽ വെച്ചായിരുന്നു.
സംസ്ഥാന മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും നേരിൽ കണ്ട് കാര്യങ്ങൾ ബോധിപ്പിച്ചതിന് പിന്നാലെയാണ് നിയമന ഉത്തരവ് പുറത്തിറങ്ങിയത്. നിയമന ഉത്തരവ് ഹർഷിനയ്ക്ക് കൈമാറാൻ മെഡിക്കൽ കോളേജ് സൂപ്രണ്ടിനെ ചുമതലപ്പെടുത്തിയിരുന്നു.
ഇവർക്ക് അർഹമായ നഷ്ടപരിഹാരം നൽകുമെന്നും തുടർ ചികിത്സാ ചെലവുകൾ സർക്കാർ വഹിക്കുമെന്നും മന്ത്രിസഭ ഉറപ്പുനൽകിയിട്ടുണ്ട്. 2017 നവംബർ 30-ന് നടന്ന ശസ്ത്രക്രിയയ്ക്കിടെയാണ് അപ്രതീക്ഷിതമായി കത്രിക വയറ്റിൽ കുടുങ്ങിയത്.
തുടർന്ന് 2022-ൽ നടത്തിയ പരിശോധനയിലാണ് കത്രിക വയറ്റിൽ കുടുങ്ങിയ വിവരം പുറത്തറിയുന്നത്. തുടർന്ന് നടന്ന ശസ്ത്രക്രിയയിലൂടെയാണ് ഉപകരണം പുറത്തെടുത്തത്.
ശസ്ത്രക്രിയയ്ക്കിടെ മറന്നുവച്ച ഈ ഉപകരണം മൂത്രസഞ്ചിയിൽ തറച്ചുനിൽക്കുന്ന അവസ്ഥയിലായിരുന്നു. 12 സെന്റിമീറ്റർ നീളവും 6 സെന്റിമീറ്റർ വീതിയുമുള്ളതായിരുന്നു ഈ ഉപകരണം.
നീണ്ട നിയമപോരാട്ടങ്ങൾക്കും മനുഷ്യാവകാശ കമ്മീഷൻ ഉൾപ്പെടെയുള്ളവരുടെ ഇടപെടലുകൾക്കും ശേഷമാണ് ഹർഷിനയ്ക്ക് ഇപ്പോൾ സർക്കാർ തലത്തിൽ പരിഗണന ലഭിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

