കൊല്ലം അഞ്ചലിൽ പൊലീസുകാരൻ്റെ ഉടമസ്ഥതയിലുള്ള ബുള്ളറ്റ് മോട്ടോർ സൈക്കിൾ കത്തി നശിച്ച സംഭവത്തിൽ നിർണ്ണായക വഴിത്തിരിവ്. സംഭവവുമായി ബന്ധപ്പെട്ട് ശൂരനാട് സ്വദേശിനി ആരതി, ഇടുക്കി സ്വദേശിനി ഗായത്രി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
വിവേക് എന്ന പൊലീസുകാരൻ്റെ വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന ബൈക്ക് അക്രമികൾ തീകൊളുത്തി നശിപ്പിക്കുകയായിരുന്നു. സംഭവത്തിന് പിന്നിൽ വ്യക്തിപരമായ വൈരാഗ്യമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.
വിവേക് ഉം ആരതി യും തമ്മിലുണ്ടായിരുന്ന വ്യക്തിപരമായ പ്രശ്നങ്ങളാണ് ഈ അക്രമത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അറിയിച്ചു. കേസിനെ വഴിതിരിച്ചുവിടാൻ പ്രതികൾ ബോധപൂർവ്വം രാഷ്ട്രീയ സ്വഭാവമുള്ള സംഭവമാക്കി മാറ്റാൻ ശ്രമങ്ങൾ നടത്തിയിരുന്നു.
അതിനിടെ, കസ്റ്റഡിയിലായ ആരതി വിഷം ഉള്ളിൽ ചെന്ന നിലയിൽ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെത്തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ യുവതി ചികിത്സയിലാണ്.
സംഭവത്തിൽ തുടർനടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

