കൊച്ചി പൗരാവലി മുഖ്യമന്ത്രി വി ഡി സതീശന് നൽകിയ സ്വീകരണച്ചടങ്ങിൽ മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി മുഖ്യാതിഥിയായി പങ്കെടുത്തു. സിനിമയിൽ പലതവണ മുഖ്യമന്ത്രി വേഷം കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും, യഥാർത്ഥ ഭരണാധികാരി എന്ന നിലയിൽ പ്രവർത്തിക്കുക എന്നത് ഏറെ ശ്രമകരമായ കാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ചടങ്ങിൽ മമ്മൂട്ടി നടത്തിയ പരാമർശങ്ങൾ ഇങ്ങനെ:
“നമ്മുടെ ജില്ലയില്‍ നിന്ന് ആദ്യമായിട്ട് ഒരു മുഖ്യമന്ത്രി ഉണ്ടാവുകയാണ്. ഞാന്‍ രണ്ട് മൂന്ന് സിനിമകളില്‍ മുഖ്യമന്ത്രിയായി അഭിനയിച്ചിട്ടുണ്ട്.
തമിഴ്നാടിന്റെയും ആന്ധ്ര പ്രദേശിന്റെയും കേരളത്തിന്റെയുമൊക്കെ മുഖ്യമന്ത്രിയായി ഞാന്‍ അഭിനയിച്ചിട്ടുണ്ട്. അഭിനയിക്കുന്നത് വളരെ കുറച്ച് കാലത്തേക്ക് ആണ്.
അഭിനയം പരിചയം കൊണ്ട് കുറച്ചുകൂടി എളുപ്പമാകാവുന്ന ഒരു കാര്യവുമാണ്. പക്ഷേ യഥാര്‍ഥത്തില്‍ ഒരു മുഖ്യമന്ത്രിയായി ഇരിക്കുക എന്നുള്ളത് നല്ല ബുദ്ധിമുട്ട് പിടിച്ച പണിയാണ്.
വലിയൊരു ഉത്തരവാദിത്തമാണ് നമ്മുടെ മുഖ്യമന്ത്രി ശ്രീ സതീശന് അവര്‍കളുടെ ചുമലില്‍ എത്തിയിരിക്കുന്നത്. വളരെ ശ്രദ്ധാപൂര്‍വ്വം ചെയ്യേണ്ട
ഒരു പ്രവര്‍ത്തിയാണ്. എല്ലാത്തരം ജനങ്ങളെയും സന്തോഷിപ്പിക്കുകയും എല്ലാ ജനങ്ങളുടെയും പ്രശ്നങ്ങള്‍ പരിഹരിക്കുകയും എല്ലാവരെയും കേള്‍ക്കുകയും അവരോട് സംസാരിക്കുകയും ചെയ്യേണ്ട
ഒരു പ്രവര്‍ത്തി തന്നെയാണ്. മന്ത്രിമാരെ നിയന്ത്രിക്കുകയും മന്ത്രിമാരുടെ നേതൃത്വം വഹിക്കുകയും ചെയ്യേണ്ട
ചുമതലയാണ്. ഒരു സംസ്ഥാനത്തിന്റെ എല്ലാ കാര്യങ്ങളുടെയും ചുമതല മുഖ്യമന്ത്രിക്കാണ്.
അത് വളരെ നീതിപൂര്‍വ്വം നിര്‍വ്വഹിക്കേണ്ട വരുംകാലങ്ങളിലെ നമ്മുടെ മുഖ്യമന്ത്രിക്ക് എല്ലാ അനുമോദനങ്ങളും അര്‍പ്പിക്കുകയും മുന്നോട്ടുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ഉത്സാഹപൂര്വ്വവും നീതിപൂര്‍വ്വവുമായി നടത്താന്‍ സാധിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്യുന്നു.” കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ നടൻ കുഞ്ചാക്കോ ബോബനും സന്നിഹിതനായിരുന്നു.
മുഖ്യമന്ത്രിക്ക് പൊന്നാട അണിയിച്ചാണ് മമ്മൂട്ടി ആദരിച്ചത്.
കൊച്ചിയുടെയും കേരളത്തിന്റെയും സന്തോഷത്തിൽ പങ്കുചേരുന്നതായും ജനക്ഷേമകരമായ ഭരണം കാഴ്ചവെക്കാൻ സാധിക്കട്ടെ എന്നും കുഞ്ചാക്കോ ബോബൻ ആശംസിച്ചു. കേരളത്തിലെ മൂന്നരക്കോടി ജനങ്ങളുടെ അഭിപ്രായത്തെ മാനിച്ചാണ് മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തതെന്ന് രമേശ് പിഷാരടി പറഞ്ഞു.
മറുപടി പ്രസംഗത്തിൽ, അധികാരത്തിന്റെ പത്രാസിൽ വീണുപോകാതെ പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കി. അദ്ദേഹം പറഞ്ഞതിങ്ങനെ:
“ഇത് ദൈവീകമായ നിയോഗമാണ്.
മാറ്റം ഉണ്ടാക്കാൻ കഴിയും, എനിക്ക് വിശ്വാസം ഉണ്ട്. ഒറ്റക്ക് ഒന്നും ചെയ്യാൻ കഴിയില്ല, ടീം ആയി മുന്നോട്ട് പോകണം.
കേരളത്തിൻറെ സമ്പത്ത് വ്യവസ്ഥയെ മെച്ചപ്പെടുത്തണം. ഞാൻ ധനകാര്യവകുപ്പ് ഏറ്റെടുത്തത് ഒരു വെല്ലുവിളിയായാണ്.
സമ്പത്തിന്റെ നീതിപൂർവ്വമായ വിതരണം നടക്കും. ബഹുനില കെട്ടിടങ്ങൾ വരിക എന്നുള്ളതല്ല വികസനം.
ജനങ്ങളുടെ ജീവിത നിലവാരത്തിൽ സാരമായ മാറ്റങ്ങൾ ഉണ്ടാകണം. കേരളം സെക്കുലർ ആയി നിലനിൽക്കണം.
അതിൽ ഒരു വിട്ടു വീഴ്ചയും ഇല്ല. ആരും വർഗീയത പറയരുത്.
രാജ്യത്തിനു മാതൃകയായ നഗരമായി കൊച്ചി മാറണം.” സിനിമ മേഖലയുടെ ഉന്നമനത്തിനായി സർക്കാർ പ്രത്യേക ശ്രദ്ധ ചെലുത്തുമെന്നും വി ഡി സതീശൻ ഉറപ്പുനൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

