എറണാകുളം ജില്ലയുടെ ഭരണനിർവഹണത്തിലും വികസന മുന്നേറ്റത്തിലും കാലാനുസൃതമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് ‘ക്വാഡ്ജെറ്റ്’ എന്ന പുതിയ കൂട്ടായ്മ പ്രവർത്തനസജ്ജമായി. മുഖ്യമന്ത്രി വി.ഡി.സതീശൻ, മന്ത്രിമാരായ അനൂപ് ജേക്കബ്, റോജി എം.ജോൺ, വി.ഇ.അബ്ദുൽ ഗഫൂർ എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലയുടെ സമഗ്ര വികസനം മുൻനിർത്തിയുള്ള കർമ്മപദ്ധതികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
**കൊച്ചിയെ ആഗോള നിലവാരത്തിലേക്ക്**
സംസ്ഥാനത്തിന്റെ സാമ്പത്തിക തലസ്ഥാനമായ കൊച്ചിയെ ആഗോള നിലവാരത്തിലേക്ക് ഉയർത്താനാണ് ഭരണകൂടത്തിന്റെ തീരുമാനം. ‘‘തുറമുഖങ്ങളെയും തീരദേശ പാതകളെയും വികസിപ്പിച്ചു കേരളത്തെ വമ്പൻ തുറമുഖ നഗരമാക്കി മാറ്റും’’ എന്ന പ്രഖ്യാപനം നടപ്പിലാക്കുന്നതിലൂടെ തീരദേശ ചരക്കു ഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്.
ഇത് റോഡ് ഗതാഗതത്തിലെ തിരക്കും പരിസ്ഥിതി മലിനീകരണവും കുറയ്ക്കുന്നതിനൊപ്പം ടൂറിസം മേഖലയിൽ ക്രൂസ്, സീപ്ലെയ്ൻ സർവീസുകൾക്കും കരുത്തുപകരും. **ആമ്പല്ലൂർ ഇലക്ട്രോണിക് പാർക്ക്: തൊഴിൽ അവസരങ്ങൾ**
ആമ്പല്ലൂർ ഇലക്ട്രോണിക് ഹാർഡ്വെയർ പാർക്കിന്റെ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ മന്ത്രി അനൂപ് ജേക്കബ് നേതൃത്വം നൽകും.
‘‘യുവജനങ്ങൾക്കു തൊഴിൽ ലഭിക്കുക എന്ന ലക്ഷ്യത്തോടെ 2011 ൽ യുഡിഎഫ് സർക്കാർ വിഭാവനം ചെയ്ത പദ്ധതിയാണിത്. എന്നാൽ, പിന്നാലെ വന്ന എൽഡിഎഫ് സർക്കാർ തടസ്സങ്ങൾ ഉന്നയിച്ചു പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
തടസ്സം നീക്കുന്നതിന് നടപടി സ്വീകരിക്കും. ഭൂമി ഏറ്റെടുക്കുന്നതിനും തരം മാറ്റുന്നതിനും ഉൾപ്പെടെ സാധ്യമായതെല്ലാം ചെയ്യും’’ എന്ന് അദ്ദേഹം വ്യക്തമാക്കി.
മുത്തോലപുരം പഴം-പച്ചക്കറി സംഭരണശാലയുടെ പുനരുജ്ജീവനം, പിറവം എക്സൈസ് കടവ് പാലം, തിരുവാങ്കുളം ബൈപാസ് തുടങ്ങിയ പദ്ധതികൾക്കും അദ്ദേഹം മുൻഗണന നൽകുന്നു. **മെട്രോ വിപുലീകരണവും അടിസ്ഥാന സൗകര്യങ്ങളും**
കൊച്ചി മെട്രോയുടെ മൂന്നാം ഘട്ടം പൂർത്തീകരണത്തിനാണ് മന്ത്രി റോജി എം.ജോൺ മുൻതൂക്കം നൽകുന്നത്.
‘‘ആദ്യം വിമാനത്താവളത്തിലേക്കും അവിടെ നിന്ന് അങ്കമാലിയിലേക്കും മെട്രോ ദീർഘിപ്പിക്കാൻ കഴിഞ്ഞാൽ ഗതാഗത സൗകര്യങ്ങളിൽ വലിയ മുന്നേറ്റമുണ്ടാകും’’ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സിയാൽ കേന്ദ്രീകരിച്ചുള്ള എയ്റോ സിറ്റി, അങ്കമാലി-കുണ്ടന്നൂർ ബൈപാസ്, നഗരസൗന്ദര്യവൽക്കരണം, മാലിന്യ സംസ്കരണം, മലയോര മേഖലയിലെ വന്യജീവി ആക്രമണങ്ങൾ തടയുന്നതിനുള്ള ശാശ്വത പരിഹാരങ്ങൾ എന്നിവയും അദ്ദേഹത്തിന്റെ ശ്രദ്ധാകേന്ദ്രങ്ങളാണ്.
**സീപോർട്ട് – എയർപോർട്ട് റോഡ്**
സീപോർട്ട് – എയർപോർട്ട് റോഡ് പൂർത്തീകരണം അടിയന്തര മുൻഗണനാ പട്ടികയിലുണ്ടെന്ന് മന്ത്രി വി.ഇ.അബ്ദുൽ ഗഫൂർ അറിയിച്ചു. ‘‘ഈ പദ്ധതികൾ പൂർത്തിയാക്കാൻ മുഖ്യമന്ത്രി വി.ഡി.സതീശന്റെ ശ്രദ്ധയിൽപെടുത്തി നടപടികൾ വേഗത്തിലാക്കും’’ എന്ന് അദ്ദേഹം വ്യക്തമാക്കി.
ഇതിനുപുറമെ, 190 എംഎൽഡി ശുദ്ധജല വിപുലീകരണ പദ്ധതി, എറണാകുളം മെഡിക്കൽ കോളജ് വികസനം, കൊച്ചിൻ കാൻസർ സെന്ററിന്റെ പ്രവർത്തനം കാര്യക്ഷമമാക്കൽ എന്നിവയ്ക്കും ഭരണകൂടം മുൻഗണന നൽകുന്നു. മുടങ്ങിക്കിടക്കുന്ന പദ്ധതികൾക്ക് അടിയന്തര ഗതിവേഗം നൽകാനാണ് ഈ കൂട്ടായ്മയുടെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

