തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ വിഡി സതീശൻ ജാതിപ്പേര് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനം ഉയരുന്നു. എംഎൽഎ ആയിരിക്കെ നടത്തിയ സത്യപ്രതിജ്ഞയും, മുഖ്യമന്ത്രിയായി ചുമതലയേറ്റപ്പോഴത്തെ പ്രസംഗവും തമ്മിലുള്ള അന്തരം ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധങ്ങൾ.
2021 മെയ് 24-ന് നിയമസഭയിൽ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്യവേ “വിഡി സതീശൻ എന്ന ഞാൻ” എന്നായിരുന്നു അദ്ദേഹം ഉപയോഗിച്ചിരുന്നത്. എന്നാൽ, മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ “വടശ്ശേരി ദാമോദര മോനോൻ സതീശൻ എന്ന ഞാൻ” എന്ന് അദ്ദേഹം പരാമർശിക്കുകയുണ്ടായി.
ഇത്തരത്തിൽ ജാതിപ്പേര് ഉൾപ്പെടുത്തിയതും, ചടങ്ങിൽ വന്ദേഭാരതം ചൊല്ലിയതും മുൻ നിലപാടുകൾക്ക് വിരുദ്ധമാണെന്ന തരത്തിൽ വിമർശനങ്ങൾ ഉയരുന്നുണ്ട്. ഈ വിഷയത്തിൽ കോൺഗ്രസ് നേതാവ് ജിന്റോ ജോൺ പരോക്ഷ വിമർശനവുമായി രംഗത്തെത്തി.
“പഞ്ച് ഇത്തിരി കുറഞ്ഞാലും ജാതിവാലുകൾ ചുമക്കാത്ത കോൺഗ്രസ് ആകുന്നതാണ് കുറേക്കൂടി ഇൻക്ലൂസീവ്” എന്നായിരുന്നു ജിന്റോയുടെ പരാമർശം. വിഷയത്തിൽ അദ്ദേഹം കൂടുതൽ പ്രതികരിച്ചത് ഇപ്രകാരമാണ്: “ജീവിതത്തിലെ അസുലഭമായ ഒരു സാഹചര്യം വന്നപ്പോൾ പിതാവിന്റെ പേര് ഓർത്തതിൽ ഒരു തെറ്റും ഞാൻ പറയുന്നില്ല.
അത് അദ്ദേഹത്തിന് വിശദീകരിക്കാൻ കഴിയൂ. എന്നാൽ ഇതിനെ ചുറ്റിപ്പറ്റി കേരളത്തിൽ വലിയൊരു വാദപ്രതിവാദം നടക്കുന്നുണ്ട്.
ജാതി വാലുകൾ ഉപയോഗിക്കുന്നത് ശരിയാണ് എന്ന സംഘപരിവാർ പരിപ്രേഷ്യം വരുന്നു, നേരെ തിരിച്ചുള്ള വാദങ്ങൾ വരുന്നു. സെൻട്രൽ ലെഫ്റ്റ് പൊസിഷനെടുക്കുന്ന കോൺഗ്രസിന്റെ ഐഡിയോളജിക്ക് ചേർന്നതല്ല ജാതിവാൽ പ്രയോഗം എന്നത് ഓർമ്മപ്പെടുത്തിയെന്ന് മാത്രം.
ഇത് രഞ്ജിത്തിന്റെ സിനിമയല്ല, കയ്യടിക്ക് വേണ്ടി ‘മേനോൻ’ ഉപയോഗിക്കേണ്ടിയിരുന്നില്ലെന്നും താൻ വിഡി സതീശനെ വിമർശിച്ച് പറഞ്ഞതല്ലെന്നും ജിന്റോ പറഞ്ഞു.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

