മലയാള സിനിമയിൽ നാലര പതിറ്റാണ്ടിലേറെ നീണ്ട അഭിനയസപര്യ പിന്നിടുന്ന മുതിർന്ന നടൻ ഇന്ദ്രൻസ്, തന്റെ വേഷപ്പകർച്ചകൾ കൊണ്ട് ഇന്നും പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ്.
ഹാസ്യതാരമായി സിനിമാ ജീവിതം ആരംഭിച്ച അദ്ദേഹം, നിലവിൽ സ്വഭാവ നടൻ എന്ന നിലയിൽ ശ്രദ്ധേയമായ ഉയരങ്ങളിലാണ് എത്തിനിൽക്കുന്നത്. ആർ ജെ ബാലാജി സംവിധാനം ചെയ്ത തമിഴ് ചിത്രം ‘കറുപ്പ്’ ആണ് ഇന്ദ്രൻസിന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയത്.
സൂര്യ നായകനായി എത്തിയ ചിത്രത്തിൽ അതിനിർണായകമായ ഒരു കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. റിലീസിന് പിന്നാലെ തന്നെ നടന്റെ പ്രകടനത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.
ഇപ്പോഴിതാ, ചിത്രത്തിൽ ഇന്ദ്രൻസിന്റെ മകളായി വേഷമിട്ട അനഘ രവി പങ്കുവെച്ച ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റ് സിനിമാ ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്.
സെറ്റിലെ ഇന്ദ്രൻസിന്റെ ലാളിത്യവും എളിമയും വ്യക്തമാക്കുന്ന ഒരു വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്. സഹപ്രവർത്തകരോടുള്ള അദ്ദേഹത്തിന്റെ പെരുമാറ്റത്തെയും നിഷ്കളങ്കമായ സ്വഭാവത്തെയും അനഘ കുറിപ്പിലൂടെ പ്രശംസിക്കുന്നു.
അനഘ രവി കുറിച്ചത് ഇങ്ങനെ: “ഈ മനോഹരവും കഴിവുറ്റതുമായ നിഷ്കളങ്കമായ വ്യക്തിയിൽ നിന്നും മനസിലാക്കിയതും പഠിച്ചതും എന്താണെന്ന് വിശദീകരിക്കാൻ എനിക്ക് വാക്കുകൾ കിട്ടുന്നില്ല. 45 വർഷം സിനിമയ്ക്ക് വേണ്ടി സമർപ്പിച്ച ഒരു ഇതിഹാസമാണ്, എന്നിട്ടും ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ലളിതവും എളിമയുള്ളതുമായ നടന്മാരിൽ ഒരാളാണ് അജദ്ദേഹം.
ചില ആളുകൾ നിങ്ങളെ അവരുടെ കലയിലൂടെ മാത്രമല്ല, അവർ എങ്ങനെയുള്ള മനുഷ്യനാണ് എന്നതിലൂടെയും പ്രചോദിപ്പിക്കും. എല്ലാത്തിനും നന്ദി സർ”.
സൂര്യയും തൃഷയും പ്രധാന വേഷങ്ങളിലെത്തിയ ‘കറുപ്പ്’ മികച്ച പ്രതികരണങ്ങളോടെ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിൽ നാട്ടി സുബ്രഹ്മണ്യം, സ്വാസിക, ശിവദ, സുപ്രീത് റെഡ്ഡി എന്നിവരും മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
രണ്ട് ദിവസം മുൻപ് പുറത്തിറങ്ങിയ ചിത്രം ബോക്സ് ഓഫീസിലും വലിയ നേട്ടമാണ് കൈവരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

